നാലു വര്‍ഷംകൊണ്ട് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 6000 കോടി രൂപ ചെലവിട്ടെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. മടപ്പള്ളി ഗവ. കോളേജ് വജ്ര ജൂബിലി കെട്ടിട നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പശ്ചാത്തല വികസനവും അക്കാദമിക മികവും സാധ്യമാക്കിയതോടെ സര്‍ക്കാര്‍ കോളേജുകളും സര്‍വകലാശാലകളും ദേശീയ-അന്തര്‍ദേശീയ റാങ്കിങ്ങില്‍ മുന്നിലെത്തി. മടപ്പള്ളി ഗവ. കോളേജില്‍ മലയാളം ഡിഗ്രി കോഴ്‌സ് അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.
ചടങ്ങില്‍ കെ കെ രമ എംഎല്‍എ അധ്യക്ഷയായി. പിഡബ്ല്യുഡി അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷാനിദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജിത്ത്, വടകര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ എം സത്യന്‍ മാസ്റ്റര്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ യു എം സുരേന്ദ്രന്‍, സുധീര്‍ മഠത്തില്‍, പ്രിന്‍സിപ്പല്‍ ഷിനു പടിഞ്ഞാറെ മലമല്‍, വൈസ് പ്രിന്‍സിപ്പല്‍ എന്‍ കെ അന്‍വര്‍, പോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഡോ. കെ അബ്ദുല്‍ നാസര്‍, പിടിഎ പ്രസിഡന്റ് റഷീദ് മാസ്റ്റര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. സയന്‍സ് ബ്ലോക്കിനായി 10 കോടി രൂപ ചെലവിട്ടാണ് ഇരുനില കെട്ടിടം നിര്‍മിക്കുന്നത്.
