Home » Blog » kerala Max » ദുബായ് നഗരത്തിൽ വീണ്ടും ആക്രമണം: കെട്ടിടങ്ങൾക്ക് മുകളിൽ നിന്ന് പുക; ബുർജ് ഖലീഫ ലക്ഷ്യം?
6

ദുബായ്: ഇന്ന് രാവിലെ ദുബായിയ്ക്ക് നേരെ വീണ്ടും ആക്രമണം നടന്നതായി റിപ്പോർട്ടുകൾ. വലിയ സ്ഫോടന ശബ്ദങ്ങളോടെ നടന്ന സംഭവത്തിൽ സെൻട്രൽ ദുബായിലെ കെട്ടിടങ്ങൾ കുലുങ്ങുകയും, നഗരത്തിന്റെ മധ്യഭാഗത്ത് കട്ടിയുള്ള പുക മേഘം ഉയരുകയും ചെയ്തതായാണ് വിവരം. ആക്രമണം അത്ര ഭീകരമല്ലായിരുന്നുവെന്നും ഡ്രോൺ അവശിഷ്ടങ്ങൾ വന്നു വീണതാകാം കാരണമെന്നും ദുബായ് മീഡിയ പറഞ്ഞു. സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് ഔദ്യോ​ഗിക വൃത്തങ്ങൾ അറിയിച്ചു.

യുണൈറ്റഡ് അറബ് എമിറേറ്റ്സ് നഗരത്തിലെ പ്രധാന പാതയായ ഷെയ്ഖ് സായിദ് റോഡിന്റെ ദിശയിൽ നിന്ന് സൈറണുകൾ കേൾക്കാമായിരുന്നുവെന്ന് എഎഫ്‌പി റിപ്പോർട്ട് ചെയ്തു. സംഭവത്തെത്തുടർന്ന് ദുബായ് പോലീസ് പ്രദേശം വളഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു. കെട്ടിടത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിലാണ് (DIFC) സംഭവം.

വ്യാഴാഴ്ച രാവിലെയും സമാന ആക്രമണസംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഫെബ്രുവരി 28 ന് മിഡിൽ ഈസ്റ്റ് യുദ്ധം ആരംഭിച്ചതു മുതൽ ഇറാന്റെ ആക്രമണങ്ങളുടെ ഏറ്റവും വലിയ ആഘാതം ഏറ്റുവാങ്ങുന്നത് ഗൾഫ് മേഖലയാണ്. ഇതുവരെ, ഏഴ് യുഎസ് സൈനികരും 11 സാധാരണക്കാരും ഉൾപ്പെടെ 24 പേർ ഈ മേഖലയിൽ കൊല്ലപ്പെട്ടു.