5cc586d7f993a44405b0ffa8029750971a3d1dbf7b0f5043a0da4c0f2bb8660b.0

ശ്മിക മന്ദാനയും ആയുഷ്മാൻ ഖുറാനെയും പ്രധാന വേഷത്തിലെത്തിയ ‘തമ്മ
‘ എന്ന പുതിയ ചിത്രത്തിന് ആദ്യ ദിനം തന്നെ ബോക്‌സ് ഓഫീസിൽ കനത്ത തിരിച്ചടി. മാഡോക്ക് ഫിലിംസിന്റെ ഹൊറർ യൂണിവേഴ്‌സിലെ അഞ്ചാമത് ചിത്രമായ ‘തമ്മ
‘യ്ക്ക് മോശം പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.

ഇതുവരെ ഈ യൂണിവേഴ്സിൽ ഇറങ്ങിയതിൽ വെച്ച് ഏറ്റവും നിലവാരം കുറഞ്ഞ ചിത്രമാണ് ‘തമ്മ’ എന്നാണ് ആദ്യ ദിന പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. വരുൺ ധവാൻ നായകനായ ‘ഭേദിയ’ എന്ന ചിത്രത്തിന് ശേഷം വളരെയധികം നിരാശ നൽകിയ സിനിമയാണിതെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. സോഷ്യൽ മീഡിയയിൽ ചിത്രത്തിനെതിരെ വ്യാപകമായി മോശം അഭിപ്രായങ്ങൾ ഉയരുന്നത് സിനിമയുടെ കളക്ഷനെ സാരമായി ബാധിച്ചിട്ടുണ്ട്.

സാങ്കേതികമായി സിനിമ മികച്ചതാണെങ്കിലും, സ്ക്രിപ്റ്റിന്റെ പോരായ്മ പ്രേക്ഷകരെ നിരാശപ്പെടുത്തി. ചിത്രത്തിൽ നവാസുദ്ദീൻ സിദ്ദിഖിയെ കുറച്ചുകൂടി നന്നായി ഉപയോഗിക്കാമായിരുന്നു എന്നും അഭിപ്രായങ്ങളുണ്ട്. എങ്കിലും, ചിത്രത്തിൽ ആകെ ലഭിച്ച സന്തോഷം, വളരെ മികച്ച രീതിയിൽ ഒരുക്കിയ ഒരു കാമിയോ റോൾ ആണെന്ന് ചിലർ പറയുന്നു. അടുത്ത സിനിമയിലേക്കുള്ള സൂചന നൽകുന്ന പോസ്റ്റ് ക്രെഡിറ്റ് സീൻ ആരും വിട്ടുപോകരുതെന്നും കുറിപ്പുകളുണ്ട്.

‘സ്ത്രീ’ പോലെ ഹൊററിനൊപ്പം കോമഡിയും കലർത്തിയാണ് ‘തമ്മ’യും ഒരുക്കിയിരിക്കുന്നത്. ഇതിൽ രശ്മികയും ആയുഷ്മാനും ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് പ്രത്യക്ഷപ്പെടുന്നത്. ലോകയ്ക്ക് ശേഷം കേരളത്തിൽ ഇറങ്ങുന്ന ഒരു സൂപ്പർഹീറോ വാംപയർ സിനിമയാണ് തമ്മ. വരും ദിവസങ്ങളിൽ തമ്മ
യുടെ ഈ പ്രതികരണങ്ങൾ മാറുമോ ഇല്ലയോ എന്ന് അറിയാം.

Leave a Reply

Your email address will not be published. Required fields are marked *