Home » Blog » kerala Max » പശ്ചിമേഷ്യൻ സംഘർഷം; അവശ്യവസ്തു നിയമം നടപ്പിലാക്കി കേന്ദ്ര സർക്കാർ 
11

ന്യൂഡൽഹി: പശ്ചിമേഷ്യ സംഘർഷം മൂലമുള്ള വിതരണ പ്രതിസന്ധി മുന്നിൽ കണ്ട് അവശ്യവസ്തു നിയമം (1955) കേന്ദ്ര സർക്കാർ പ്രാബല്യത്തിൽ കൊണ്ടുവന്നു. പെട്രോളിയം, പെട്രോളിയം ഉത്പന്നങ്ങൾ, പ്രകൃതിവാതകം എന്നിവയ്ക്കാണ് ഈ നടപടി.

പ്രകൃതിവാതക വിതരണം ചില നിർണായക മേഖലകൾക്ക് മുൻഗണന നൽകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആഭ്യന്തര ആവശ്യങ്ങൾ, ഗതാഗതത്തിനുള്ള സിഎൻജി, എൽപിജി ഉത്പാദനം, പൈപ്പ്‌ലൈൻ കംപ്രസർ ഫ്യുവൽ, മറ്റ് നിർണായക പൈപ്പ്‌ലൈൻ ആവശ്യങ്ങൾ എന്നിവയ്ക്ക് ഗ്യാസ് വിതരണം മുൻഗണന നൽകുമെന്നാണു റിപ്പോർട്ട്.

രാജ്യത്ത് ഏകദേശം 332 ദശലക്ഷം എൽപിജി ഉപഭോക്താക്കളെ ബാധിക്കാവുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ, ഇവർക്കുള്ള വിതരണം തടസ്സമില്ലാതെ തുടരാൻ ഉറപ്പാക്കുന്നതാണ് ഈ നടപടിയുടെ പ്രധാന ലക്ഷ്യം. മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ എൽപിജി സിലിണ്ടറുകളുടെ ലഭ്യതക്കുറവ് റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് കേന്ദ്രം അടിയന്തര നടപടി സ്വീകരിച്ചത്.