Your Image Description Your Image Description

കണ്ണൂർ സർവകലാശാല മുൻ വിസി ഗോപിനാഥ് രവീന്ദ്രൻ അയോഗ്യനായ ശേഷവും നിയമനത്തിൽ ഇടപെട്ടെന്ന് ആരോപണം. അധ്യാപക നിയമന അഭിമുഖ പാനലിൽ സുപ്രീം കോടതി വിധി വന്ന ദിവസം നോമിനിയായി പ്രൊഫസറെ നിയോഗിച്ചത് ചട്ടവിരുദ്ധമാണെന്നാണ് പരാതി.

സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചാൻസലറോട് മുൻ വിസിയുടെ കാലത്തെ എല്ലാ നിയമനങ്ങളും പുനപരിശോധിക്കണമെന്ന് അറിയിച്ചു. ഡോ.ഗോപിനാഥ് രവീന്ദ്രനെതിരെ വീണ്ടും ആരോപണം ഉയരുന്നത് പുനർനിയമനം റദ്ദായി പുറത്തുപോയശേഷമാണ് .

Leave a Reply

Your email address will not be published. Required fields are marked *