Home » Blog » Kerala » ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ സുരക്ഷിത ഭവനത്തിന്റെ തണലില്‍ സൗജന്യ ഭവന പദ്ധതി; താക്കോല്‍ സമര്‍പ്പണം ഏഴിന്
images - 2026-03-06T184238.993

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡ്, അംഗങ്ങള്‍ക്കായി നടപ്പാക്കിയ സൗജന്യ ഭവനനിര്‍മാണ പദ്ധതിയുടെ ആദ്യഘട്ട താക്കോല്‍ സമര്‍പ്പണം സംസ്ഥാനതല ഉദ്ഘാടനം മാര്‍ച്ച് ഏഴിന് വൈകിട്ട് മൂന്നിന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ സിഎസ്‌ഐ കണ്‍വന്‍ഷന്‍ സെന്ററില്‍ നിര്‍വഹിക്കും.

എം. നൗഷാദ് എംഎല്‍എ അധ്യക്ഷനാകും. എം. മുകേഷ് എംഎല്‍എ മുഖ്യാതിഥി. സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് സ്ഥാപക ചെയര്‍മാന്‍ എം.വി. ജയരാജന്‍ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ടി. ബി. സുബൈര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. മേയര്‍ എ.കെ. ഹഫീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ലതാദേവി, സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കൂടിയായ സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടര്‍ ഡോ. മിഥുന്‍ പ്രോംരാജ്, സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ എസ്. ജയമോഹന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

2021-ലെ ലൈഫ്- വിഷു ബംപര്‍ ലോട്ടറിയുടെ ലാഭവിഹിതമായ 9.47 കോടി രൂപ വിനിയോഗിച്ചാണ് വീടുകള്‍ നിര്‍മിക്കുന്നത്. 14 ജില്ലകളിലായി 160 വീടുകളാണ് ഉയരുക. സൗജന്യ ഭവന നിര്‍മാണ പദ്ധതിയുടെ ഗുണഭോക്താക്കളായ ഓരോ അംഗത്തിനും നാലുഘട്ടങ്ങളിലായി ആകെ 5,92,000 രൂപയാണ് നല്‍കുക. 650-800 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള ഒറ്റനില വീടുകളാണ് നിര്‍മിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് 12 ഗുണഭോക്താക്കള്‍ക്കും കൊല്ലത്ത് 18 ഗുണഭോക്താക്കള്‍ക്കും വീട് ലഭിക്കും. പത്തനംതിട്ട (8), ആലപ്പുഴ (15), കോട്ടയം (11), ഇടുക്കി (11), എറണാകുളം (14), തൃശ്ശൂര്‍ (14), പാലക്കാട് (16), മലപ്പുറം (8), കോഴിക്കോട് (8), വയനാട് (8), കണ്ണൂര്‍ (9), കാസര്‍കോട് (8) എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ ഗുണഭോക്താക്കളുടെ എണ്ണം.