വിമൻ വെൽഫെയർ സർവ്വീസസ് മഞ്ഞ പ്രമാർസ്ലീവ ഫൊറോന ഇടവക യൂണിറ്റ്വാർഷികവും ,വനിത ദിനാചരണവും നടത്തി. പാരീഷ് ഹാളിൽ നടന്ന വാർഷികാഘോഷംഡയറക്ടർ ഫാ .ഡോ. വർഗീസ് പൊട്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻറ് സിൽവി ജോസ് അധ്യക്ഷത വഹിച്ചു.ഫാ. ജിൻസ് ഞാണക്കൽ, ആനിമേറ്റർ സിസ്റ്റർ മെറീന, ഫൊറോന പ്രസിഡൻറ് റിൻസി പോളച്ചൻ, ജെയ്സ്മ്മവിൻസെൻറ്, ഗ്രേയ്സ് മേരി പോൾസൺ, ഡെയ്നി പോളച്ചൻ, ആലീസ് ഫ്രാൻസിസ്, ബിജി തോമസ്, സെലിൻ പൗലോസ്, ടോമി മൈപ്പാൻ, റോയ് തോട്ടക്കര എന്നിവർ പ്രസംഗിച്ചു. സ്ത്രീ മഹത്വവും വിശ്വാസ ജീവിതവും എന്നാ വിഷയത്തെ പറ്റി കറുകുറ്റി സെൻറ് ജോസഫ് ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സൗമ്യ ക്ലാസ് നയിച്ചു.സമ്മാന വിതരണം, കലാപരിപാടികൾ, സ്നേഹ വിരുന്ന് എന്നിവ ഉണ്ടായിരുന്നു.
ചിത്രം: വിമൻ വെൽഫെയർ മഞ്ഞപ്ര മാർസ്ലീവ ഫൊറോന ഇടവകയൂണിറ്റ് വാർഷികാഘോഷം വികാരി ഫാ. ഡോ. വർഗീസ് പൊട്ടയ്ക്കൽ ഉദ്ഘാടനം ചെയ്യുന്നു. ജെയ്സമ്മ വിൻസെൻറ്, ആലീസ് ഫ്രാൻസീസ്,റിൻസി പോളച്ചൻ, ഫാ. ജിൻസ് ഞാണക്കൽ, റോയ് തോട്ടക്കര, ടോമി മൈപ്പാൻ,ഡെയ്നി പോളച്ചൻ എന്നിവർ സമീപം.
