Home » Blog » Kerala » ഒറ്റത്തവണ അദാലത്ത് : 28.5 ലക്ഷം രൂപയുടെ വായ്പ ഇളവ് അനുവദിച്ചു 
images - 2026-03-05T173038.307

നിര്‍ധനരായ കുടുംബങ്ങള്‍ വിവിധ ആവശ്യങ്ങൾക്ക് എടുത്ത വായ്പകളില്‍ സര്‍ക്കാര്‍ ഇളവുകളോടെ കുടിശ്ശിക തീര്‍പ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. മാനന്തവാടി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അദാലത്തില്‍ വയനാട്, കോഴിക്കോട്, നാദാപുരം, പേരാമ്പ്ര ഓഫീസുകളിലെ 17 കേസുകളിലായി 28,54,571 രൂപയുടെ വായ്പ ഇളവ് അനുവദിച്ചു. കേരളത്തിലെ 38 ഓഫീസുകളിലായി സാമ്പത്തിക വർഷത്തിൽ നടന്ന എൽഡിആർഎഫ് അദാലത്തുകളില്‍ ആറ് കോടിയിലധികം രൂപയുടെ വായ്പ കിഴിവ് അനുവദിച്ചു. കെ.എസ്.ഡി.സി ചെയര്‍മാന്‍ കെ.കെ ഷാജു അധ്യക്ഷനായ അദാലത്തില്‍ ഡയറക്ടര്‍ വി.പി കുഞ്ഞികൃഷ്ണന്‍, കെ.എസ്.ബി.സി.ഡി ഡയറക്ടര്‍ ടി.ഡി ബൈജു, മാനേജിങ് ഡയറക്ടര്‍ വി.പി സുബ്രമണ്യന്‍, അഡ്വ. ഉദയകുമാര്‍, ജില്ലാ മാനേജര്‍ ജെറിന്‍ സി ബോബന്‍ എന്നിവര്‍ സംസാരിച്ചു.