കളമശ്ശേരി ആലുവ ഹിന്‍ഡാല്‍ കോ ലിമിറ്റഡും കമ്പനിയിലെ തൊഴിലാളികളും തമ്മിലുള്ള ദീര്‍ഘകാല കരാര്‍ ഒപ്പ് വച്ചു. തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയിലാണ് കരാര്‍ ഒപ്പിട്ടത്. കമ്പനിയുമായുള്ള അഞ്ചാമത് കരാറാണിത്. നാല് വര്‍ഷമാണ് കരാര്‍ കാലാവധി. കരാര്‍ അനുസരിച്ച് തൊഴിലാളികള്‍ക്ക് 11000 രൂപ വേതന വര്‍ദ്ധനയും ഇരുനൂറ് രൂപ ഇന്‍ക്രിമെന്റും നല്‍കാമെന്ന് ധാരണയായി. ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ലേബര്‍ കമ്മീഷണര്‍ സഫ്‌ന നസ്‌റുദ്ദീന്‍, അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ കെ എം സുനില്‍ തൊഴിലാളി സംഘടനകളെ പ്രതിനിധീകരിച്ച് കെ.എന്‍ ഗോപിനാഥ്, എം ഒ ജോണ്‍ ,കമ്പനി പ്രതിനിധി ഹരേന്ദ്ര സിംഗ് തുടങ്ങിയവര്‍ പങ്കെടുത്തു.
