IMG-20251020-WA0032

ദോഹ: ഖത്തർ കൊട്ടാരക്കര പ്രവാസി അസോസിയേഷൻ, കെഫാഖിന്റെ ഓണാഘോഷം കഥകളി നാടിൻ പൊന്നോണം 2025 വിപുലമായ നിലയിൽ ദോഹ ഐ സി സി അശോക ഹാളിൽ വെച്ച് നടത്തപ്പെട്ടു.

കെഫാഖ് പ്രസിഡന്റ് ബിജു കെ. ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ആഘോഷ പരിപാടികൾ പ്രശസ്ത സീരിയൽ ടെലിവിഷൻ കലാകാരൻ സതീഷ് വെട്ടിക്കവല മുഖ്യ അതിഥി ആയി പങ്കെടുത്തു ഭദ്രദീപം കൊളുത്തി. ഖത്തർ ഐ സി സി പ്രസിഡണ്ട്‌ എ. പി. മണികണ്ഠൻ, ഐ സി സി ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ് എന്നിവർ ആശംസകൾ അറിയിച്ചു. കെഫാഖ് ജനറൽ സെക്രട്ടറി ബിനേഷ് ബാബു സ്വാഗതവും പ്രോഗ്രാം ജനറൽ കൺവീനർ ടിൻസി ജോബി നന്ദിയും അറിയിച്ചു..

ലിജോ ടൈറ്റസ്, അഞ്ജലി രോഹിത് എന്നിവർ പരിപാടിയുടെ മുഖ്യ അവതാരകർ ആയിരുന്നു..

കെഫാഖിലെ എഴുപതോളം കലാകാരന്മാരും, വനിതകളും കുട്ടികളും, ചേർന്ന് അവതരിപ്പിച്ച വിവിധ പരിപാടികൾ ആഘോഷത്തിനെ മികവുറ്റതാക്കി..

തിരുവാതിര, കൈകൊട്ടിക്കളി, നാടൻ പാട്ട് നൃത്തങ്ങൾ, സിനിമാറ്റിക് നൃത്തങ്ങൾ, ഫ്യൂഷൻ നൃത്തങ്ങൾ, ഗാനമേള, ചെണ്ടമേളം എന്നിവ പരിപാടിക്ക് മികവേകി. നിറഞ്ഞ സദസ്സിൽ പങ്കെടുത്ത എല്ലാവർക്കും വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു

ഓണത്തിനോടനുബന്ധിച്ചു നടത്തിയ ഓണം ക്രിക്കറ്റ് ലീഗിലെ വിജയികളെയും, എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ വിജയം നേടിയ കെഫാഖ് വിദ്യാർത്ഥികളെയും, ദേശീയ കായിക ദിന മത്സര വിജയികളെ ആഘോഷത്തോടനുബന്ധിച്ച് ആദരിച്ചു.

ആഘോഷത്തോടനുബന്ധിച്ചു നടന്ന വിവിധ പരിപാടികൾക്ക് ജനറൽ കൺവീനർമാരായ ജോബിൻ പണിക്കർ, ബെന്നി ബേബി, ടിൻസി ജോബി, വൈസ് പ്രസിഡന്റ്‌ ബിജു പി. ജോൺ, ഖജാൻജി അനിൽ കുമാർ. ആർ, ജോയിന്റ് സെക്രട്ടറി സിബി മാത്യു പ്രോഗ്രാം കൺവീനർമാരായ , ജലു അമ്പാടിയിൽ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ ആയ ഷാജി കുഞ്ഞച്ചൻ, ദിപു സത്യരാജൻ, അനീഷ് തോമസ്, റിഞ്ചു അലക്സ്, ജേക്കബ് ബാബു, ശരത് കുമാർ ആശിഷ് മാത്യു ജോൺ, സജി ബേബി, ജോജിൻ ജേക്കബ് കൂടാതെ വിവിധ സബ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി..

Leave a Reply

Your email address will not be published. Required fields are marked *