ബിഹാർ തിരഞ്ഞെടുപ്പിൽ ഒന്നാംഘട്ട വോട്ടെടുപ്പിലെ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്നാണ് അവസാനിക്കുന്നത്. ആകെ ലഭിച്ച 2496 നാമനിർദ്ദേശപത്രികകളിൽ നിന്ന് 487 പത്രികകളാണ് ഇതുവരെ തള്ളിയത്. അതേസമയം ചില മണ്ഡലങ്ങളില്‍ മത്സരത്തില്‍ നിന്ന് പിന്മാറാതെ കക്ഷികള്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിലാണ്. ആർജെഡിയും കോൺഗ്രസും തമ്മിലാണ് സമവായ തർക്കം നിലനിൽക്കുന്നത്. നേര്‍ക്ക് നേര് വരുന്ന മണ്ഡലങ്ങളില്‍ നല്കിയ പത്രിക പിന്‍വലിക്കാന്‍ ഇരു കക്ഷിയും തയ്യാറിയിട്ടില്ല. അപ്രതീക്ഷിതമായി ജെ എം എം കൂടി മത്സര രംഗത്തെക്ക് എത്തിയതാണ് മഹാസഖ്യത്തിന് തിരിച്ചടിയായത്.
