2026 നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിലെ ചെലവ് നിരീക്ഷണം, ഫ്ലയിങ് സ്ക്വാഡ് എന്നിവയുടെ നോഡൽ ഓഫീസർമാരെ നിയമിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ അരുൺ. കെ. വിജയൻ ഉത്തരവിട്ടു. സംസ്ഥാന ജിഎസ്ടി കണ്ണൂർ ഓഫീസിലെ ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണർ സി എം സുനിൽകുമാറാണ് ചെലവ് നിരീക്ഷണ നോഡൽ ഓഫീസർ.( ഫോൺ: 9496355526).
ഫ്ലയിങ് സ്ക്വാഡ് സ്റ്റാറ്റിസ്റ്റിക് സർവെയ്ലൻസ് ടീമുകളുടെ നിരീക്ഷണത്തിന് സീനിയർ ഫൈനാൻസ് ഓഫീസർ ശിവപ്രകാശൻ നായരെ നോഡൽ ഓഫീസറായി നിയമിച്ചു. (ഫോൺ : 9961008451)
