Your Image Description Your Image Description

മുഖ്യമന്ത്രി പിണറായി വിജയന് ശക്തമായ മുന്നറിയിപ്പുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. വി ഡി സതീശനെതിരെ രജിസ്റ്റർ ചെയ്ത പോലീസ് കേസിനെക്കുറിച്ച് അഭിപ്രായപ്പെട്ട മുതിർന്ന കോൺഗ്രസ് നേതാവ്, “തങ്ങളുടെ വിശ്വസ്തരെ സംരക്ഷിക്കാൻ കോൺഗ്രസ് പാർട്ടി ഏതറ്റം വരെയും പോകും” എന്ന് പറഞ്ഞു. ശനിയാഴ്ച ഡിജിപി ഓഫീസിലേക്ക് കോൺഗ്രസ് നടത്തുന്ന മാർച്ചിൽ സിപിഎമ്മിനും പിണറായിക്കും തക്കതായ മറുപടി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെ സുധാകരൻറെ ഫേസ്ബുക് പോസ്റ്റ് :

അടിച്ചാൽ തിരിച്ചടിക്കുമെന്ന് തന്നെയാണ് പറഞ്ഞത്. ഇനിയങ്ങോട്ട് അത് തന്നെയാണ് ഞങ്ങളുടെ പ്രഖ്യാപിത നയവും.
പിണറായി വിജയൻ, താങ്കളുടെ ചീഞ്ഞളിഞ്ഞ രാഷ്ട്രീയത്തെ കണ്ണൂരിന്റെ മണ്ണിൽ തന്നെ കുഴിച്ചുമൂടാൻ അന്നും ഞങ്ങൾക്ക് വലിയ പ്രയാസമില്ലായിരുന്നു.താങ്കളിലെ രക്തദാഹിയെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വെറുതെ വിട്ടുകളഞ്ഞതാണ്.
പ്രതിഷേധ മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ സംരക്ഷിക്കാൻ ഇറങ്ങിയ പ്രതിപക്ഷ നേതാവിനെ കേസെടുത്ത് ഭയപ്പെടുത്താം എന്നത് വെറും അതിമോഹമാണ്. ഏതറ്റം വരെ പോയും അദ്ദേഹത്തെ സംരക്ഷിക്കും.
കേരളത്തിൽ മാത്രം ഉള്ളൊരു ഈർക്കിലി പാർട്ടിയുടെ തെരുവ് ഗുണ്ടകളായ നേതാക്കൾ നടത്തുന്ന ബാലിശമായ വെല്ലുവിളികളും ഞങ്ങൾ കേട്ടു. ഇന്ത്യ മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ എന്ന മഹാപ്രസ്ഥാനത്തിന്റെ കരുത്ത്‌ കാണിക്കാൻ ഒരുപാടധികം ഞങ്ങളെ നിർബന്ധിക്കരുത്. അവസാനത്തെ കനൽ തരിയും ചാരമായിപ്പോകും.
പിണറായി വിജയന്റെ ജല്പനങ്ങൾക്കുള്ള മറുപടി ഡിസംബർ 23 ശനിയാഴ്ച ഡിജിപി ഓഫീസ് മാർച്ചിൽ തരാം.

Leave a Reply

Your email address will not be published. Required fields are marked *