Home » Blog » kerala Max » എറണാകുളം വടക്കൻ പറവൂരിൽ വാഹനം വെട്ടിച്ചുമാറ്റുന്നതിനിടെ നിയന്ത്രണം തെറ്റി; കാർ പുഴയിലേക്ക് വീണു
car-river-680x450

എറണാകുളം: എറണാകുളം വടക്കൻ പറവൂർ തട്ടുകടവ് പാലത്തിന് സമീപം അപകടം. റിവേഴ്സ് എടുക്കുന്നതിനിടെ മറ്റൊരു വണ്ടി വരുന്നത് കണ്ട് വെട്ടിച്ചുമാറ്റാൻ ശ്രമിച്ചപ്പോഴാണ് കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് പതിച്ചത്. എടവനക്കാട് സ്വദേശികളുടെ വാഹനമാണിത്. അപകടസമയത്ത് ഡ്രൈവർ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അദ്ദേഹം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാർ പുഴയിൽ നിന്ന് ഉയർത്താനുള്ള നടപടികൾ പുരോഗമികയാണ്.