Home » Blog » Top News » മുന്നേറ്റം ശാക്തീകരണ പദ്ധതിയുമായി സാക്ഷരതാമിഷന്‍
images (84)

ഉന്നതികളിലെ വനിതകള്‍ക്ക് ഉന്നതവിദ്യാഭ്യാസം ഒരുക്കി ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ സാക്ഷരതാ മിഷന്‍ മുന്നേറ്റം ശാക്തീകരണ പദ്ധതി നടപ്പാക്കുന്നു. പട്ടികജാതി-പട്ടികവര്‍ഗ്ഗ ഉന്നതികളിലെ സ്ത്രീകളുടെ വിദ്യാഭ്യാസ നിലവാരം, ജീവിത-തൊഴില്‍ നൈപുണി മെച്ചപ്പെടുത്തി സമൂഹത്തിലേക്ക് ഉയര്‍ത്തുന്നതിനാണ് പദ്ധതി നടപ്പാക്കുന്നത്. പ്രാഥമിക വിദ്യാഭ്യാസം ലഭിക്കാത്തവര്‍, ഉന്നത പഠനം ആഗ്രഹിക്കുന്നവര്‍ എന്നിവരെ പദ്ധതിയിലേക്ക് പരിഗണിക്കും. പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, വനം, കുടുംബശ്രീ, സാമൂഹ്യനീതി വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന പദ്ധതിയില്‍ സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കും. പദ്ധതി നടത്തിപ്പിനാവിശ്യമായ തുക പഞ്ചായത്ത് പ്ലാന്‍ ഫണ്ടില്‍ നിന്നും സാക്ഷരതാ മിഷന്‍ മുഖേനയും അനുവദിക്കും.