WOMEN-DEATH-680x450

ഹെർണിയ ശസ്ത്രക്രിയക്കിടെ രോഗി മരിച്ച സംഭവത്തിലെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം ഹൃദ്രോഗമെന്ന് സൂചന. കുന്നംകുളം ഇട്ടിമാണി ആശുപത്രിയിലാണ് ശസ്ത്രക്രീയയ്ക്കിടെ രോ​ഗി മരിച്ചത്. ചിറമനേങ്ങാട് സ്വദേശി 41 കാരനായ ഇല്യാസ് ആണ് മരിച്ചത്. ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വേണ്ട സൗകര്യങ്ങളില്ലെന്ന് കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് രേഖാമൂലം കിട്ടിയശേഷമാകും തുടർനടപടികൾ.

Leave a Reply

Your email address will not be published. Required fields are marked *