താനൂര്‍ നിയോജക മണ്ഡലത്തില്‍ മാത്രം വിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി ഇതുവരെ 211 കോടി രൂപ ചെലവഴിച്ചതായി കായിക-ന്യൂനപക്ഷ ക്ഷേമ-വഖഫ്-ഹജ്ജ് വകുപ്പു മന്ത്രി വി. അബ്ദുറഹിമാന്‍. താനൂര്‍ നിയോജക മണ്ഡലത്തിലെ പറപ്പൂത്തടം ജി.എം.എല്‍.പി സ്‌കൂളിന്റെ പുതിയ കെട്ടിട നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങള്‍ ശക്തമായതോടെ എല്ലാം മേഖലകളിലും ജനകീയ ഇടപെടലുകള്‍ ശക്തമായി. രാജ്യത്ത് തന്നെ ഏറ്റവും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്താന്‍ നമുക്ക് കഴിഞ്ഞത് ഇക്കരണമാണെന്നും മന്ത്രി പറഞ്ഞു. ചെറിയമുണ്ടം പഞ്ചായത്ത് പ്രസിഡന്റ് പി.ടി നാസര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണ്ഡലത്തിലെ ഏഴു സ്‌കൂളുകള്‍ക്കായി നാലു കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയത്. ഇതില്‍ ഉള്‍പ്പെടുത്തിയാണ് സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. നിലവിലുള്ള കെട്ടിടത്തിന് മുകളില്‍ 256.07 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തിലാണ് പുതിയ കെട്ടിടം വിഭാവനം ചെയ്തിരിക്കുന്നത്. 6.10 മീറ്റര്‍ വീതം നീളവും വീതിയുമുള്ള ക്ലാസ് മുറികളും, 6.10ഃ14.65 മീറ്റര്‍ വിസ്തൃതിയുള്ള വിശാലമായ ഹാളും ഗോവണിയും ഉള്‍പ്പെടുന്നതാണ് നിര്‍മാണം. 18 മാസത്തെ കാലാവധിയില്‍ പ്രവൃത്തി പൂര്‍ത്തിയാക്കും.
പരിപാടിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഖമറുനിസ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇബ്രാഹിം സുനീര്‍, വാര്‍ഡ് അംഗം ഷാഹിദ ബാനു, സ്വാഗതസംഘം ചെയര്‍മാന്‍ മുഹമ്മദ് റഫീഖ്, പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ ഗോപന്‍ മുക്കുളത്ത്, വിദ്യാകരണം കോഡിനേറ്റര്‍ സുരേഷ് കൊളശ്ശേരി, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ജലീല്‍ മയൂര, ഡി.ഇ.ഒ പ്രസന്ന, എ.ഇ.ഒ. ശ്രീജ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
