Home » Blog » Top News » താനൂര്‍ സി-മെറ്റ് കോളേജ് കെട്ടിട ഉദ്ഘാടനവും കോളേജ് ബസ്സിന്റെ ഫ്‌ലാഗ് ഓഫും മന്ത്രി വി.അബ്ദുറഹ്‌മാന്‍ നിര്‍വഹിച്ചു
FB_IMG_1770379790347

താനൂര്‍ നിയോജകമണ്ഡലത്തില്‍ ചെറിയമുണ്ടം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ക്യാംപസില്‍ പ്രവര്‍ത്തിക്കുന്ന സി-മെറ്റ് നഴ്‌സിങ് കോളെജ് കെട്ടിട പുനരുദ്ധാരണ പ്രവൃത്തി പൂര്‍ത്തീകരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും കോളേജ് ബസ്സിന്റെ ഫ്‌ലാഗ് ഓഫും കായിക-ന്യൂനപക്ഷക്ഷേമ-വഖഫ്- ഹജ്ജ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. വിദ്യാഭ്യാസ മേഖലയിലെ സമഗ്ര പുരോഗതിയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മണ്ഡലത്തില്‍ ഗവണ്‍മെന്റ് പോളിടെക്‌നിക് കൂടി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

 

എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 40 ലക്ഷം രൂപ വകയിരുത്തിയ കോളേജില്‍ തിയറി, പ്രാക്ടിക്കല്‍ ലാബ് സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. തിരൂര്‍ ജില്ലാ ആശുപത്രി, താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി എന്നിങ്ങനെ പത്തോളം ഗവണ്‍മെന്റ് ആശുപത്രികള്‍ മാതൃ ആശുപത്രികളായി പരിഗണിച്ച് ക്ലിനിക്കല്‍ പരിശീലനം നല്‍കി വരുന്നുണ്ട്. 180 വിദ്യാര്‍ത്ഥികളാണ് കോളേജില്‍ പഠിക്കുന്നത്. 27 ലക്ഷം വകയിരുത്തിയാണ് കോളേജിനായി ബസ് വാങ്ങിയത്.

 

ചടങ്ങില്‍ ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്‍ നാസര്‍ അധ്യക്ഷത വഹിച്ചു. സി-മെറ്റ് ഡയറക്ടര്‍ ഡോ. ആശ എസ്. കുമാര്‍ സ്വാഗതം പറഞ്ഞു. സി-മെറ്റ് കോളേജ് ഓഫ് നഴ്‌സിങ് പ്രിന്‍സിപ്പല്‍ ഡോ. ജിബി വര്‍ഗീസ് പ്രോജക്ട് അവതരിപ്പിച്ചു. താനൂര്‍ ബ്ലോക്ക് പ്രസിഡന്റ് സി.നൗഷാദ്, ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചക്കിയത്ത് ഖമറുന്നിസ, മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബഷീര്‍ രണ്ടത്താണി, മലപ്പുറം ഡി.എം.ഒ. ടി.കെ. ജയന്തി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ വികസന സമിതി ചെയര്‍പേഴ്‌സണ്‍ പി.ടി. കദീജ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇബ്രാഹിം സുനീര്‍, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. കെ. ഷൗക്കത്തലി, ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ മുഹമ്മദ് റഫീഖ്, റഷീബ റഹീം, ഒ.പി. ആദര്‍ശ്, സെക്രട്ടറി ബി. ബൈജു, ചെറിയമുണ്ടം ജി.എച്ച്.എസ്.എസ് ഹെഡ്മാസ്റ്റര്‍ ജി.എസ്. ബിജു, പ്രൊഫസര്‍ ലിന്‍സി എസ.് ചെറുവത്തൂര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

/**for adding 05-02-2026*/