Home » Blog » Top News » വെള്ളിയാങ്കല്ല് റെഗുലേറ്റര്‍ കം ബ്രിഡ്ജ്; രണ്ടാം ഘട്ട പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നാളെ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം നിര്‍വഹിക്കും  
IMG_20260205_183400

വെള്ളിയാങ്കല്ല് റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ രണ്ടാം ഘട്ട പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നാളെ (ഫെബ്രുവരി 6) ഉച്ചക്ക് മൂന്നിന് വെള്ളിയാങ്കല്ല് ഇറിഗേഷന്‍ പ്രോജക്ട് ക്യാമ്പസില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് അധ്യക്ഷനാകും.

2018,19 വര്‍ഷങ്ങളിലുണ്ടായ പ്രളയം റെഗുലേറ്ററിന്റെ കോണ്‍ക്രീറ്റ് അടിത്തറയ്ക്ക് നാശനഷ്ടങ്ങള്‍ വരുത്തിയിരുന്നു. തുടര്‍ന്നാണ് റഗുലേറ്റര്‍ പുനരുദ്ധാരണം സാധ്യമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി വിഹിതത്തില്‍ നിന്നും 33.40 കോടി രൂപ വിനിയോഗിച്ച് വെള്ളിയാങ്കല്ല് റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ രണ്ടാംഘട്ട പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

റിങ്ങ് ബണ്ട് നിര്‍മ്മാണം, സംരക്ഷണഭിത്തിയുടെ പുനര്‍നിര്‍മാണം, കോണ്‍ക്രീറ്റ് അടിത്തറ പുനര്‍നിര്‍മാണം, അപ്‌സ്ട്രീമിലും ഡൗണ്‍സ്ട്രീമിലും ഷീറ്റ് പൈല്‍ കട്ട് ഓഫ് വാള്‍ സ്ഥാപിക്കുക, സോളിഡ് ഏപ്രോണ്‍,ബ്ലോക്ക് ഏപ്രോണ്‍, ലൂസ് ഏപ്രോണ്‍ നിര്‍മ്മാണം,കരിങ്കല്‍ വിരിക്കല്‍, എന്നിങ്ങനെയാണ് രണ്ടാംഘട്ട പുനരുദ്ധാരണ പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

തൃത്താലയില്‍ ഭാരതപ്പുഴയ്ക്ക് കുറുകെ 1998-ല്‍ നിര്‍മ്മാണം ആരംഭിച്ച് 2007-ല്‍ കമ്മീഷന്‍ ചെയ്ത ഒരു വിവിധോദ്ദേശ പദ്ധതിയാണ് വെള്ളിയാങ്കല്ല് റെഗുലേറ്റര്‍ കം ബ്രിഡ്ജ്. 27 ഷട്ടറുകളുള്ള ഈ റെഗുലേറ്ററില്‍ പരമാവധി 4.50 മീറ്റര്‍ ഉയരത്തില്‍ വരെ ജലം സംഭരിക്കാം.

/**for adding 05-02-2026*/