Home » Blog » Kerala » ബാലികാ ദിനാചരണം അഗളി എം.ആർ.എസിൽ നിന്നും ഉന്നതികളിലേക്ക്
IMG-20260131-WA0016

അഗളി: ബാലികാ ദിന വാരാചരണ ക്യാമ്പയിൻ ഉന്നതികളിൽ നിന്നും ഉന്നതികളിലേക്ക് . ആദിവാസി കൂടായ്മയായ തമ്പും കുട്ടികളുടെ അവകാശ കൂട്ടായ്മയായ ക്രൈയും (CRY) സംയുക്തമായി നടത്തിയ ഒരാഴ്ച നീണ്ടു നില്ക്കുന്ന ബാലികാ ദിന വാരാചരണം അടുത്താഴ്ച തെക്കെ കടമ്പാറയിൽ സമാപിക്കും. മുക്കാലി എം.ആർ. എസിൽ നടന്ന ബാലികാ വാരാചരണ ക്യാമ്പയിൻ സാഹിത്യകാരനും തമ്പ് പ്രസിഡണ്ടുമായ രാജേന്ദ്രപ്രസാദ് ഉൽഘാടനം ചെയ്തു. എം.ആർ.എസ് സുപ്രണ്ട് സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ബാലാവകാശ പ്രവർത്തകനും യുണിസെഫ് മുൻ കൺസൽട്ടന്റുമായ മനീഷ് ശ്രീകാര്യം മുഖ്യഭാഷണം നടത്തി. ലഹരി വിരുദ്ധ സന്ദേശം ക്യാമ്പയിന്റെ ഭാഗമായി. ആദിവാസികളുടെ ഊരു ഗായകൻ പണലി ഗോട്ടിയാർക്കണ്ടി നയിച്ച തനിത് ഭാഷയിലുള്ള സംഗീത വിരുന്ന് ആകർഷകമായി. എം.ആർ എസിലും, ഹോസ്റ്റലുകളിലുമായി പഠിച്ച് കുട്ടികളുടെ വിദ്യാഭ്യാസ – ആരോഗ്യപരിപാലനത്തിനായി പ്രവർത്തിക്കുന്ന തമ്പ് – പ്രവർത്തകരായ കാവ്യ രാമു, രേവതി ഉദയകുമാർ, സുജ ഗോഞ്ചിയൂർ, വസന്താമണി പട്ടണക്കല്ല് എന്നിവരുമായി കുട്ടികൾ വിവിധ വിഷയങ്ങളിൽ സംവദിച്ചു. പെൺകുട്ടികളുടെ വിദ്യാഭ്യാസം, സാമുഹിക സുരക്ഷ, അവകാശങ്ങൾ, തുല്യത എന്നിവ ഉറപ്പു വരുത്തുന്നതിനാണ് സർക്കാർ ബാലികാ ദിനാചരണം നടത്തുന്നത്. ഒരാഴ്ച നീണ്ടു നില്ക്കുന്ന ക്യാമ്പയിൻ അടുത്താഴ്ച തെക്കെ കടമ്പാറയിൽ സമാപിക്കും. തമ്പ് പ്രവർത്തകരായ കെ.എ. രാമു, സുധീഷ് , ശെൽവ കുമാർ , MRS അധ്യാപകർ, ഊരിലെ കലാകാരൻമാർ എന്നിവർ പങ്കെടുത്തു.