Home » Blog » Kerala » എനിക്ക് നിന്റെ ശരീരം കാണണം; താൻ നേരിട്ട ‘കാസ്റ്റിംഗ് കൗച്ച്’ തുറന്നുപറഞ്ഞ് ഐശ്വര്യ രാജേഷ്
AISHWARYA-680x450

ലയാളികൾക്കും തമിഴ് പ്രേക്ഷകർക്കും ഒരുപോലെ പ്രിയങ്കരിയായ നടി ഐശ്വര്യ രാജേഷ് തന്റെ കരിയറിന്റെ തുടക്കകാലത്തുണ്ടായ നടുക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത്. നിഖിൽ വിജയേന്ദ്ര സിംഹയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം നേരിടേണ്ടി വന്ന ദുരനുഭവം തുറന്നുപറഞ്ഞത്. സിനിമയിലേക്ക് എത്തുന്നതിന് മുൻപുള്ള ഒരു ഫോട്ടോ ഷൂട്ടിനിടെ ഫോട്ടോഗ്രാഫർ തന്നെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചെന്നാണ് താരം വെളിപ്പെടുത്തിയത്.

ഫോട്ടോഷൂട്ടിനായി പോയപ്പോൾ കൂടെയുണ്ടായിരുന്ന സഹോദരനെ പുറത്തിരുത്തിയ ശേഷം ഫോട്ടോഗ്രാഫർ തന്നെ മാത്രം അകത്തേക്ക് കൊണ്ടുപോയെന്ന് ഐശ്വര്യ ഓർക്കുന്നു. ധരിക്കാനായി ചില അടിവസ്ത്രങ്ങൾ നൽകിയ അയാൾ, അത് തന്റെ മുന്നിൽ വെച്ച് തന്നെ മാറണമെന്ന് ആവശ്യപ്പെടുകയായിരുന്നു. “എനിക്ക് നിന്റെ ശരീരം കാണണം” എന്ന് അയാൾ തുറന്നുപറഞ്ഞതായും ഐശ്വര്യ വെളിപ്പെടുത്തി. അന്ന് തനിക്ക് പ്രായക്കുറവായതിനാൽ ഇൻഡസ്ട്രിയിലെ കാര്യങ്ങൾ എങ്ങനെയാണെന്ന് അറിയില്ലായിരുന്നുവെന്നും ഏതാണ്ട് അതിന് തയ്യാറാകുന്ന ഘട്ടം വരെ എത്തിയെന്നും താരം പറഞ്ഞു.

അയാൾ അഞ്ച് മിനിറ്റ് കൂടി സംസാരിച്ചിരുന്നെങ്കിൽ താൻ അത് ചെയ്തേനെ എന്നും എന്നാൽ ഉള്ളിൽ തോന്നിയ വലിയൊരു പന്തികേട് കാരണം അവിടെനിന്നും രക്ഷപ്പെടുകയായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു. സഹോദരനോട് ചോദിച്ചിട്ട് വരാമെന്ന് പറഞ്ഞ് ആ മുറിയിൽ നിന്നും ഇറങ്ങി ഓടിയതാണ് തന്റെ കരിയറിലെ തന്നെ വലിയൊരു രക്ഷപ്പെടലെന്ന് ഐശ്വര്യ പറയുന്നു. ‘ജോമോന്റെ സുവിശേഷങ്ങൾ’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ എത്തിയ ഐശ്വര്യ രാജേഷ് ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ വലിയ പ്രശംസയാണ് ഏറ്റുവാങ്ങുന്നത്.