Home » Blog » Kerala » എൽഡിഎഫ് 3.0 എന്ന പ്രചാരണം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വലിയ ഗുണം ചെയ്യും: ഷാഫി
Shafi-Parambil-680x450

ൽഡിഎഫ് 3.0 എന്ന പ്രചാരണം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വലിയ ഗുണം ചെയ്യുമെന്ന് ഷാഫി പറമ്പിൽ എംപി. ഭരണത്തുടർച്ചയെക്കുറിച്ചുള്ള ഇത്തരം പ്രചാരണങ്ങൾ നടക്കുമ്പോൾ, നിലവിലെ ഭരണത്തിൽ മാറ്റം ആഗ്രഹിക്കുന്ന ജനങ്ങൾ സ്വാഭാവികമായും യുഡിഎഫിന് ഒപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ തിരിച്ചടി കേരളം ഒന്നടങ്കം മാറ്റം ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവാണെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പ് വിജയത്തിനപ്പുറം പുതിയ തലമുറയുടെ ആഗ്രഹങ്ങൾക്കനുസരിച്ച് ഉന്നത വിദ്യാഭ്യാസ രംഗത്തുൾപ്പെടെ വലിയ മാറ്റങ്ങൾ കൊണ്ടുവരിക എന്നതാണ് മുന്നിലുള്ള പ്രധാന വെല്ലുവിളിയെന്ന് ഷാഫി പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമോ എന്ന ചോദ്യത്തിന്, പാർട്ടി ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കാൻ തയ്യാറാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സംഘടനാ സംവിധാനങ്ങൾ ശക്തമായ തദ്ദേശ തിരഞ്ഞെടുപ്പിൽ പോലും ഭരണവിരുദ്ധ വികാരം പ്രകടമായത് യുഡിഎഫിന് ശുഭപ്രതീക്ഷ നൽകുന്നതായും അദ്ദേഹം വ്യക്തമാക്കി.