Home » Blog » Kerala » കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ് ബെംഗളൂരുവിൽ വെടിയേറ്റ് മരിച്ച നിലയിൽ
cj-roy-1-680x450

പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ സി.ജെ. റോയിയെ (58) ബെംഗളൂരുവിലെ ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തി. സെൻട്രൽ ബെംഗളൂരുവിലെ റിച്ച്മണ്ട് സർക്കിളിന് സമീപമുള്ള സ്വന്തം ഓഫീസിനുള്ളിൽ വെടിയേറ്റ നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. സി.ജെ. റോയ് സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ജനുവരി 30 ഉച്ചയോടെയാണ് സംഭവം നടന്നത്. ഓഫീസ് വളപ്പിനുള്ളിൽ വെടിയൊച്ച കേട്ട് എത്തിയ ജീവനക്കാരാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന അദ്ദേഹത്തെ കണ്ടത്. ഉടൻ തന്നെ എച്ച്.എസ്.ആർ ലേഔട്ടിലെ നാരായണ ഹൃദയാലയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപേ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. സംഭവസ്ഥലത്തെത്തിയ ബെംഗളൂരു സിറ്റി പൊലീസ് കൂടുതൽ നടപടികൾ സ്വീകരിച്ചു. അദ്ദേഹം ഉപയോഗിച്ചിരുന്ന തോക്ക് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മരണത്തിലേക്ക് നയിച്ച കാരണത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. ബിസിനസ് സമ്മർദ്ദങ്ങളാണോ അതോ മറ്റ് വ്യക്തിപരമായ കാരണങ്ങളാണോ സംഭവത്തിന് പിന്നിലെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.