Home » Blog » Kerala » ഇനി ‘ഹീറോ ഇന്ദ്രൻസ്’; ‘ആശാൻ’ റിലീസ് പ്രഖ്യാപിച്ചു!
aashaanpo-680x450

ലയാളികളുടെ പ്രിയതാരം ഇന്ദ്രൻസ് നായകനായി എത്തുന്ന ‘ആശാൻ’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2026 ഫെബ്രുവരി 5 ന് ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിലെത്തും. ‘ഗപ്പി’, ‘അമ്പിളി’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജോൺ പോൾ ജോർജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെടുത്തിരിക്കുന്നത്.

നാല്‍പതിലധികം വർഷങ്ങളിലായി 550-ൽ അധികം സിനിമകളിൽ വേഷമിട്ട ഇന്ദ്രൻസ്, ഒരു കൊമേഴ്‌സ്യൽ ചിത്രത്തിൽ നായകനായി എത്തുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. സോഷ്യൽ മീഡിയ താരം ജോമോൻ ജ്യോതിറും ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിലുണ്ട്. ചിത്രത്തിന് വേണ്ടി ഇന്ദ്രൻസ് ഒരു ഗാനം ആലപിച്ചിട്ടുണ്ട് എന്ന പ്രത്യേകതയുമുണ്ട്. ഗപ്പി സിനിമാസും വേഫെറർ ഫിലിംസും ചേർന്ന് അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ നൂറിലധികം പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. ജോൺ പോൾ ജോർജ്, അന്നം ജോൺ പോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ഷോബി തിലകൻ, ബിബിൻ പെരുമ്പിള്ളി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. വിനായക് ശശികുമാറിന്റെ വരികൾക്ക് ജോൺ പോൾ ജോർജ് തന്നെയാണ് സംഗീതം നൽകിയിരിക്കുന്നത്. കിരൺ ദാസാണ് എഡിറ്റർ.

ഛായാഗ്രഹണം വിമൽ ജോസ് തച്ചിൽ, സൗണ്ട് ഡിസൈൻ എംആർ രാജാകൃഷ്ണൻ, പശ്ചാത്തല സംഗീതം അജീഷ് ആന്‍റോ, മേക്കപ്പ് റോണക്സ് സേവ്യർ, പ്രൊഡക്ഷൻ ഡിസൈനർ വിവേക് കളത്തിൽ, കോസ്റ്റ്യൂം ഡിസൈൻ വൈഷ്ണവ് കൃഷ്ണ, കോ-ഡയറക്ടർ രഞ്ജിത്ത് ഗോപാലൻ, ചീഫ് അസോ.ഡയറക്ടർ അബി ഈശ്വർ, കോറിയോഗ്രാഫർ ശ്രീജിത്ത് ഡാസ്ലർ, പ്രൊഡക്ഷൻ കൺട്രോളർ ശ്രീക്കുട്ടൻ ധനേശൻ, വിഎഫ്എക്സ് എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, സ്റ്റിൽസ് ആർ റോഷൻ, നവീൻ ഫെലിക്സ് മെൻഡോസ, ഡിസൈനിങ് അഭിലാഷ് ചാക്കോ, ഓവർസീസ് പാർട്ണർ ഫാർസ് ഫിലിംസ്, പിആർഒ ശബരി.