Home » Blog » Kerala » ഫോക്‌സ്‌വാഗൺ ഇന്ത്യയിൽ ടെയ്‌റോൺ ആർ-ലൈനിന്‍റെ പ്രാദേശിക അസംബ്ലി ആരംഭിച്ചു
IMG-20260129-WA0073

മുംബൈ: ഫോക്‌സ്‌വാഗൺ ഇന്ത്യ ഇന്ത്യയിൽ ടെയ്‌റോൺ ആർ- ലൈനിന്‍റെ പ്രാദേശിക അസംബ്ലി ആരംഭിച്ചുകൊണ്ട് മറ്റൊരു നാഴികക്കല്ല് ആഘോഷിക്കുന്നു. ഛത്രപതി സംഭാജിനഗറിലെ പ്ലാന്‍റിൽ അസംബിൾ ചെയ്ത ടെയ്‌റോൺ ആർ-ലൈൻ, 2026-ൽ ബ്രാൻഡിന്‍റെ ഒന്നാം പാദത്തിലെ ലോഞ്ച് പ്ലാനുമായി പൊരുത്തപ്പെടുന്ന വിധത്തിൽ പുറത്തിറക്കുന്നതാണ്.

ഫോക്സ്‌വാഗൺ ഇന്ത്യയിൽ നിന്നുള്ള ഏറ്റവും പ്രീമിയം എസ്‌.യു.വി.യായ ടെയ്‌റോൺ ആർ-ലൈൻ യഥാർത്ഥ 7 സീറ്റർ സ്‌പെയ്‌സ്, ദൈനംദിന പ്രായോഗികത, പരിഷ്‌ക്കരിച്ച ആകർഷണീയതയുള്ള സ്‌പോർട്ടി ആർ-ലൈൻ ഡിസൈൻ എന്നിവ വാഗ്ദാനം ചെയ്യുന്നു. ഉല്പാദനം ആരംഭിച്ചതോടെ, 2026ന്‍റെ ആദ്യ പാദത്തിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന പ്രീമിയം എസ്‌.യു.വി. വിഭാഗത്തിൽ ബ്രാൻഡ് ആക്കം വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു.