Home » Blog » Kerala » ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നത് അവസാനിപ്പിക്കണം
08f323a0a796d4cbe4b730cff377cbe488db7055536906b050648562929382fc.0

നെടുമ്പാശേരി. ക്രിസ്ത്യൻ വൈദികർക്കുനേരെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ആക്രമണങ്ങൾ തടയാൻ കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കാൻ കേന്ദ്ര സർക്കാർ ഉണർന്ന് പ്രവർത്തിക്കണമെന്ന് കോൺഗ്രസ് ന്യൂനപക്ഷ ഡിപ്പാർട്ട്മെൻ്റ് ജില്ല വൈസ് ചെയർമാൻ ജോഷി പറോക്കാരൻ, ജില്ല സെക്രട്ടറി ഷൈബി പാപ്പച്ചൻ എന്നിവർ ആവശ്യപ്പെട്ടു ക്രൈസ്തവമാനേജ്മെൻ്റിനു കീഴിലുള്ള സ്കൂളിനു നേരെ നടന്ന ആക്രമണം നിസാരവൽക്കരിക്കരുത്.

ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കാൻ സംഘപരിവാർ അണികൾക്കു നിർദ്ധേശം നൽകാൻ പ്രധാനമന്ത്രിയും ബിജെപി നേതൃത്വവും തയ്യാറാകണം.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രൈസ്തവ പുരോഹിതരും വിശ്വാസികളും വ്യാപകമായി ആക്രമിക്കപ്പെടുന്നതായി ന്യൂനപക്ഷ നേതാക്കൾ അഭിപ്രായപ്പെട്ടു.