കൊച്ചി: ലോകവ്യാപക ഒളിമ്പിക്–പാരാലിംപിക് പങ്കാളിയായ സാംസങ് ഇലക്ട്രോണിക്‌സ്, മിലാനോ കോര്‍ടിന 2026 ഒളിമ്പിക് & പാരാലിംപിക് വിന്റര്‍ ഗെയിംസിനായി പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ഗാലക്‌സി ദ ഫ്‌ലിപ്പ്7 ഒളിമ്പിക് എഡിഷന്‍ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു. ഏകദേശം 90 രാജ്യങ്ങളില്‍ നിന്നുള്ള 3,800 ഓളം അത്‌ലറ്റുകള്‍ക്ക് ഈ ഡിവൈസ് വിതരണം ചെയ്യും.
ഒളിമ്പിക് വില്ലേജിലെ ദൈനംദിന ജീവിതം മുതല്‍ മത്സരവും മെഡല്‍ ആഘോഷങ്ങളും വരെ അത്‌ലറ്റുകളുടെ മുഴുവന്‍ ഗെയിംസ് അനുഭവത്തെയും പിന്തുണയ്ക്കുന്ന രീതിയിലാണ് ഈ പ്രത്യേക പതിപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
വിന്റര്‍ ഒളിമ്പിക്‌സില്‍ ആദ്യമായി ‘വിക്ടറി സെല്‍ഫി’
പാരീസ് 2024ല്‍ അവതരിപ്പിച്ച ‘വിക്ടറി സെല്‍ഫി’ മിലാനോ കോര്‍ടിന 2026ല്‍ വിന്റര്‍ ഒളിമ്പിക്‌സില്‍ ആദ്യമായി എത്തും. പോഡിയത്തില്‍ നിന്നുതന്നെ അത്‌ലറ്റുകള്‍ക്ക് അവരുടെ വിജയം പകര്‍ത്താനും പങ്കുവെക്കാനും സാധിക്കുന്നതാണ് ഈ സവിശേഷത.
ഇതാദ്യമായി ടീം സ്‌പോര്‍ട്‌സിലേക്കും വിക്ടറി സെല്‍ഫി വിപുലീകരിക്കും.
ഗാലക്‌സി ദ ഫ്‌ലിപ്പ്7 – പ്രധാന സവിശേഷതകള്‍
50എംപി വൈഡ് + 12എംപി അള്‍ട്രാവൈഡ് ക്യാമറ
ഗാലക്‌സി എഐ പിന്തുണയുള്ള എഡ്ജ്ടുഎഡ്ജ് ഫ്‌ളെക്‌സ് വിന്‍ഡോ
ദിനംപ്രതി അപ്‌ഡേറ്റുകള്‍ നല്‍കുന്ന നൗ ബ്രീഫ്
എ.ഐ അധിഷ്ഠിത ഫോട്ടോ അസിസ്റ്റ്
നെറ്റ്‌വര്‍ക്ക് ഇല്ലാതെയും പ്രവര്‍ത്തിക്കുന്ന ഓണ്‍ ഡിവൈസ് ഇന്റര്‍പ്രിറ്റര്‍
ഒളിമ്പിക് എഡിഷന് പ്രത്യേക ഡിസൈന്‍
ഇറ്റാലിയന്‍ അസ്യൂര്‍ പ്രചോദനമാക്കിയ നീല ബാക്ക് ഗ്ലാസ്
വിജയം പ്രതീകമാക്കുന്ന സ്വര്‍ണ്ണ മെറ്റല്‍ ഫ്രെയിം
ലോറല്‍ ഇലകളുള്ള ക്ലിയര്‍ മാഗ്‌നറ്റ് കേസ്
മിലാനോ കോര്‍ടിന 2026യ്ക്കായി പ്രത്യേകം തയ്യാറാക്കിയ ഒളിമ്പിക് തീം വാള്‍പേപ്പറുകള്‍
ഡ്യൂവല്‍ റെക്കോര്‍ഡിംഗ് & ഫ്‌ലെക്‌സ്‌വിന്‍ഡോ
ഡ്യൂവല്‍ റെക്കോര്‍ഡിംഗ് ഉപയോഗിച്ച് ഫ്രണ്ട്–റിയര്‍ ക്യാമറകള്‍ ഒരേസമയം റെക്കോര്‍ഡ് ചെയ്യാം
ഫ്‌ളെക്‌സ് വിന്‍ഡോയില്‍ തന്നെ ലൈവ് പ്രിവ്യൂയും സ്പ്ലിറ്റ് വ്യൂയും
അത്‌ലറ്റുകള്‍ക്കായി മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്ത സേവനങ്ങള്‍
ഗാലക്‌സി അത്‌ലറ്റ് കാര്‍ഡ്
100 ജിബി 5ജി ഇ സിം സൗജന്യ കണക്റ്റിവിറ്റി
സാംസങ് വാലറ്റ് ഡിജിറ്റല്‍ പാസുകള്‍
അത്‌ലറ്റ് 365, ഒഫീഷ്യല്‍ ഒളിമ്പിക് ആപ്പ്, ഐഒസി ഹോട്ട്‌ലൈന്‍
ഒളിമ്പിക് വില്ലേജിലെ ഉപകരണങ്ങളുമായി ബന്ധിപ്പിച്ച ഫിറ്റ്‌നസ് ട്രാക്കിംഗ്
‘വിക്ടറി പ്രൊഫൈല്‍’ പദ്ധതി
ഗാലക്‌സി എസ്25 അള്‍ട്ര ഉപയോഗിച്ച് തയ്യാറാക്കുന്ന ‘വിക്ടറി പ്രൊഫൈല്‍’ ഫോട്ടോ സീരീസ് വഴി അത്‌ലറ്റുകളുടെ വ്യക്തിത്വവും യാത്രയും അവതരിപ്പിക്കും. ആദ്യഘട്ടത്തില്‍ ഒമ്പത് രാജ്യങ്ങളിലെ 490 അത്‌ലറ്റുകള്‍ പദ്ധതിയുടെ ഭാഗമാകും.
ജനുവരി 30 മുതല്‍ വിതരണം
ജനുവരി 30 മുതല്‍ ആറു നഗരങ്ങളിലെ ഒളിമ്പിക് വില്ലേജുകളില്‍ ഗാലക്‌സി ദ ഫ്‌ലിപ്പ്7 ഒളിമ്പിക് എഡിഷന്‍ വിതരണം ആരംഭിക്കും. ഡിവൈസ് ആക്ടിവേഷന്‍, ഡാറ്റ ട്രാന്‍സ്ഫര്‍ എന്നിവയ്ക്കായി ‘സാംസങ് ഓപ്പണ്‍ സ്റ്റേഷന്‍’ സേവനവും ഒരുക്കിയിട്ടുണ്ട്.
