Home » Blog » Kerala » ഈ റിപ്പബ്ലിക് ദിനത്തിൽ സ്ത്രീകൾ നയിക്കുന്ന സംരംഭങ്ങളെയും കരകൗശല വിദഗ്ധരെയും ശ്രദ്ധാകേന്ദ്രമാക്കാൻ ഫ്ലിപ്കാർട്ടിന്‍റെ ‘ക്രാഫ്റ്റഡ് ബൈ ഭാരത്’ സെയിൽ
IMG-20260124-WA0087

 

India, 2026: ഇന്ത്യയുടെ സ്വന്തം ഇ-കൊമേഴ്‌സ് വിപണിഇടമായ ഫ്ലിപ്കാർട്ട്, ഇന്ത്യയുടെ 77ആമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിനായി 2026 ജനുവരി 26 ന് നടക്കുന്ന തങ്ങളുടെ ഫ്ലാഗ്ഷിപ്പ് സമർത്ത് സെയിൽ ഇവന്‍റായ ‘ക്രാഫ്റ്റഡ് ബൈ ഭാരത്’ 2026 ന്‍റെ പതിനൊന്നാം പതിപ്പ് ഇന്ന് പ്രഖ്യാപിച്ചു. വില്പനയിൽ ഫ്ലിപ്കാർട്ടിന്‍റെ ആപ്പിലും വെബിലും ക്രാഫ്റ്റഡ് ബൈ ഭാരത് എന്ന പേരിൽ ഒരു പ്രത്യേക സ്റ്റോർഫ്രണ്ട് ഉണ്ടാകും. വാർലി, പടചിത്ര, മധുബനി, പിച്ച്‌വായ്, ടെറാക്കോട്ട തുടങ്ങിയ 200-ലധികം പരമ്പരാഗത കലാരൂപങ്ങൾ, ദന്തപ്പാല തടിയിൽ നിന്നുള്ള കരകൗശല വസ്തുക്കൾ, കൈത്തറി, പ്രാദേശിക പെയിന്‍റിംഗുകൾ എന്നിവ പ്രദർശിപ്പിക്കും. ഇന്ത്യയുടെ പ്രാദേശിക സംസ്കാരത്തിലും പൈതൃകത്തിലും വേരൂന്നിയ 2,300-ലധികം കരകൗശല വിദഗ്ധർ, നെയ്ത്തുകാർ, ചെറുകിട സംരംഭകർ എന്നിവർ ഇതിൽ പങ്കാളികളാകും.

പിന്നാക്ക സമൂഹങ്ങളുടെ ഉന്നമനം എന്ന ദർശനത്തോടെ 2019-ൽ തുടക്കമിട്ട ഫ്ലിപ്കാർട്ട് സമർഥ് എന്ന ഫ്ലാഗ്ഷിപ്പ് പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുള്ള ക്രാഫ്റ്റഡ് ബൈ ഭാരത് സെയിലിന്‍റെ ഈ പതിപ്പ് ഇന്ത്യൻ കരകൗശല വൈദഗ്ധ്യത്തിന്‍റെ സമ്പന്നമായ പാരമ്പര്യത്തെ ആഘോഷിക്കുന്നതിനൊപ്പം കനൗജ്, ഭുജ്, ഭദോഹി, ഹത്രാസ്, ഹിസാർ, മധുര, ചിത്രകൂട്, രാമനഗര, ഗാസിപൂർ, ഉജ്ജൈൻ, ചുരു, രത്തൻഗഡ് തുടങ്ങിയ ടയർ-2, ടയർ-3 മേഖലകളിലെ സ്ത്രീകൾ നയിക്കുന്ന സംരംഭങ്ങളെ പ്രത്യേക ശ്രദ്ധാകേന്ദ്രമാക്കുകയും ചെയ്യുന്നു.

സർക്കാർ, സ്വകാര്യ ബ്രാൻഡുകൾ, രാജ്യത്തുടനീളമുള്ള പ്രാദേശിക ബിസിനസുകൾ എന്നിവയിൽ നിന്നുള്ള സജീവ പങ്കാളിത്തമുണ്ടാകുന്ന ഈ പരിപാടി 1.9 ദശലക്ഷത്തിലധികം ഉപജീവനമാർഗ്ഗങ്ങളുടെ മേൽ ഗുണപരമായ സ്വാധീനം ചെലുത്തും. ഈ വർഷം 300-ലധികം പുതിയ വില്പനക്കാർ കൂടി എത്തുന്നതോടെ, ഫർണിച്ചർ, ഫർണിഷിംഗുകൾ, ഗൃഹോപകരണങ്ങൾ, അടുക്കള ഉപകരണങ്ങൾ, വസ്ത്രങ്ങൾ, ജീവിതശൈലി ഉല്പന്നങ്ങൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ഇന്ത്യയുടെ എല്ലാ കോണുകളിലുമുള്ള കരകൗശല വിദഗ്ധരിൽ നിന്നുള്ള സമ്പന്നവും യഥാർത്ഥവുമായ കരകൗശല ഉല്പന്നങ്ങൾ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. എം‌.എസ്‌.എം‌.ഇ.കളെയും കരകൗശല വിദഗ്ധരെയും ദീർഘകാല ഡിജിറ്റൽ ബിസിനസുകൾ കെട്ടിപ്പടുക്കുന്നതിൽ ഇ-കൊമേഴ്‌സ് പ്രയോജനപ്പെടുത്തുന്നതിനായി ശാക്തീകരിക്കുക എന്ന ഫ്ലിപ്കാർട്ടിന്‍റെ വിശാലമായ തന്ത്രവുമായി യോജിപ്പിച്ച്, ക്രാഫ്റ്റഡ് ബൈ ഭാരതിന്‍റെ റിപ്പബ്ലിക് ദിന പതിപ്പ് വില്പനക്കാർക്ക് ഉത്തമമാക്കിയ വിലനിർണ്ണയ പിന്തുണ, പ്ലാറ്റ്‌ഫോം നയിക്കുന്ന പ്രമോഷനുകൾ, സമർപ്പിത സഹായം എന്നിവ ഉപയോഗിച്ച് ഇന്ത്യയിലുടനീളം ഒരു ഉപഭോക്തൃ അടിത്തറ പ്രദാനം ചെയ്യും.