Home » Blog » Kerala » കെഫോണിൻറെ വിജയയാത്ര ; ഒരു അവലോകനം
IMG-20260127-WA0021

മൂന്നാം വ്യാവസായിക വിപ്ലവം എന്നറിയപ്പെടുന്ന ഡിജിറ്റൽ വിപ്ലവം ടെലികോം വിപണിയിൽ വലിയ മാറ്റങ്ങൾക്ക് കാരണമായിട്ടുണ്ട്. ആശയവിനിമയത്തിന്റെ നൂതന മാർഗങ്ങൾ വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനും ലോകത്തിന്റെ ഏത് ഭാഗത്തുള്ള ആളുകൾക്കിടയിലും മെസ്സേജ്, വീഡിയോ കോളുകൾ പോലുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ആശയവിനിമയം കൂടുതൽ എളുപ്പമാക്കുന്നതിനും സഹായകമായി. ഇതുവഴി സാങ്കേതികതയുടെ പുതിയ ലോകം തന്നെ ആളുകൾക്ക് മുന്നിൽ തുറന്നുകിട്ടി. മാത്രമല്ല വിനോദം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ വലിയ രീതിയിലുള്ള സാമൂഹിക മാറ്റങ്ങൾക്കും കാരണമായി ടെലികോം വിപണിയിലെ ഈ മാറ്റങ്ങൾ ഇന്ത്യയിലും ആശയവിനിമയ രംഗത്ത് വലിയ രീതിയിലുള്ള മാറ്റങ്ങൾക്ക് വഴി തെളിച്ചു. ഇത് ഇന്ത്യയെ ആഗോള ടെലികോം വിപണിയിലെ ഏറ്റവും വലിയ ശക്തികളിൽ ഒന്നായി മാറ്റുന്നതിന് കാരണമായി.

ഇന്ത്യയിലെ തന്നെ വേഗത്തിൽ വളരുന്ന സർക്കാർ ഉടമസ്ഥതയിൽ ഉള്ള ആദ്യത്തെ ബ്രോഡ്ബാൻഡ് നെറ്റുവർക്കാണ് കെഫോൺ . 2023 ൽ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ഈ പദ്ധതി വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ജനപ്രീതി നേടി മുന്നേറുകയാണ് ഇതിന് ഉദാഹരണമാണ് ആരംഭിച്ച രണ്ടര വർഷത്തിനുള്ളിൽ തന്നെ 1,45000 ലധികം കണക്ഷനുകൾ വിതരണം ചെയാനായത്. ആരംഭിച്ച ആദ്യ വർഷത്തിൽ തന്നെ സംസ്ഥാനത്തൊട്ടാകെ 1,300-ലധികം കണക്ഷനുകൾ നൽകാൻ കെഫോണിന് സാധിച്ചു ഇതുവഴി രാജ്യത്തെ തന്നെ ആദ്യ സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള ബ്രോഡ്ബാൻഡ് നെറ്റുവർക്കിന് വളരെ നല്ല രീതിയിൽ തുടക്കം കുറിക്കപ്പെട്ടു. ഏകദേശം 92.7% ശരാശരി വാർഷിക വളർച്ചാ നിരക്കാണ് 2023 ൽ കെഫോൺ രേഖപ്പെടുത്തിയത് . ഇത് കെഫോണിന്റെ സ്വീകാര്യതയിലുണ്ടായ അത്യന്തം വർധനവിനെ ഉയർത്തികാട്ടുന്നു. കൊച്ചി ഇൻഫോപാർക്കിലെ നെറ്റ‌്വർക്ക് ഓപ്പറേറ്റിംഗ് സെൻററാണ് കെഫോണിന്റെ സെൻറർ ഹബ്ബായി പ്രവർഹിക്കുന്നത്. ശ്രദ്ധേയമായ

2024 കെഫോണിന്റെ വികസന ഘട്ടത്തിൽ വളരെ നിർണ്ണായകമായിരുന്നു. ലാസ്റ്റ്-മൈൽ കണക്ടിവിറ്റിയിൽ ഉണ്ടായ കുത്തനെയുള്ള വർദ്ധനവ് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വളരെ വേഗത്തിൽ കണക്ഷനുകൾ എത്തിക്കുന്നതിന് സഹായകമായി. ഈ കാലയളവിൽ സർക്കാർ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ കെഫോൺ കണക്ഷനുകൾ നല്കാൻ സാധിച്ചു. സംസ്ഥാനത്തിന്റെ ഡിജിറ്റൽ വികസനത്തിൽ കെഫോണിന്റെ പങ്ക് ഉറപ്പിക്കാൻ ഈ പ്രവത്തനങ്ങൾ വഴി 2024 ൽ സാധിച്ചു.

2025 ലേക്ക് വരുമ്പോൾ 1,44000 ലധികം കണക്ഷനുകൾ നൽകി വളരെ വലിയ രീതിയിലുള്ള മുന്നേറ്റം കൈവരിച്ചു. കെഫോൺ എത്രത്തോളം ജനസ്വീകാര്യത നേടി എന്നതിന്റെ തെളിവാണ് ഈ കണക്കുകൾ ഈ ഒരു കാലഘട്ടത്തിൽ വിദൂര പ്രദേശങ്ങൾ, മലയോര മേഖലകൾ തുടങ്ങി ഇന്റർനെറ്റ് ലഭ്യത ദുസ്സഹമായ പ്രദേശങ്ങളിൽ കണക്ഷനുകൾ എത്തിക്കാൻ കെഫോണിന് സാധിച്ചു. ഇതുവഴി കേരളത്തിലെ ഗ്രാമപ്രദേശങ്ങളിൽ നഗരങ്ങളിൽ ലഭിക്കുന്ന അതെ വേഗതയിലും സുതാര്യതയിലും ഇന്റർനെറ്റ് ലഭ്യമാക്കാൻ കെഫോണിന് കഴിഞ്ഞു. കൂടാതെ, ഈ പദ്ധതി വഴി കേരളത്തിന്റെ ഡിജിറ്റൽ വിഭജനം ഇല്ലാതാക്കാനും ഡിജിറ്റൽ സുതാര്യത ഉറപ്പുവരുത്താനും സർക്കാരിന് സാധിച്ചു. 2026 ൽ രണ്ടര ലക്ഷത്തിലധികം കൺക്ഷനുകൾ പൂർത്തിക്കരിക്കാനാണ് കെഫോൺ ലക്ഷ്യമിടുന്നത് . ജില്ലാതല കണക്കുകൾ നോക്കുമ്പോൾ ഏറ്റവും കൂടുതൽ കണക്ഷനുകൾ നൽകിയിട്ടുള്ളത് മലപ്പുറത്താണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളുകൾക്ക് സൗജനമായി ബി പി ൽ കണക്ഷനുകളും മറ്റുള്ള ഉപഭോക്താക്കൾക് വളരെ കുറഞ്ഞ നിരക്കിലും കണക്ഷനുകൾ ലഭ്യമാക്കുകയാണ് കെഫോൺ . 299 രൂപ മുതലുള്ള പ്ലാനുകൾ ലഭ്യമാണ്.

കെഫോണിന്റെ കണക്ഷനുകൾ സർക്കാർ സ്ഥാപനങ്ങൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ എത്തിയതോടെ സേവനങ്ങൾ വളരെ വേഗത്തിൽ ജനങ്ങളിലേക് എത്തിക്കാൻ സർക്കാരിന് സാധിച്ചു. കൂടാതെ തദ്ദേശ തിരഞ്ഞെടുപ്പിലും കെഫോണിന്റെ സാന്നിധ്യം ഉറപ്പാക്കാൻ സാധിച്ചു എന്നുള്ളത് എടുത്ത പറയേണ്ട ഒന്നാണ്. സ്വകാര്യ ഇന്റർനെറ്റ് കമ്പനികളുടെ വർധിച്ച നിരക്കിൽ വലഞ്ഞിരുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് ആശ്വാസമാണ് കെഫോൺ രാജ്യത്തിന് തന്നെ മാതൃകയായ കെഫോൺ മികച്ച അഭിപ്രായങ്ങൾ നേടി മുന്നോട്ട് കുതിക്കുകയാണ്. ആധുനിക ഡിജിറ്റൽ യുഗത്തിൽ എല്ലാവര്ക്കും ഇന്റര്നെറ് എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതി അതിന്റെ വിജയത്തിലെത്തി നിൽക്കുന്നു. ആരംഭിച്ച് കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ ഇത്രയും കണക്ഷനുകൾ നൽകാൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടം തന്നെയാണ്.

ഉയർന്ന നിലവാരമുള്ള ഒപ്റ്റിക് ഫൈബർ കേബിളുകൾ വഴിയാണ് കെഫോണിന്റെ കണക്ഷനുകൾ സംസ്ഥാനത്ത് എല്ലായിടങ്ങളിലേക്കും എത്തിക്കുന്നത്.110 കിലോവോൾട്ട് ട്രാൻസ്മിഷൻ ലൈനുകളിലൂടെ ബന്ധിപ്പിച്ചിരിക്കുന്ന 2600 കിലോമീറ്റർ ഒപ്റ്റിക്കൽഗ്രൗണ്ട് വയർ കേബിളുകൾ വഴി 32000 ത്തിലധികം ഫൈബർ കെഫോൺ ഇതിനകം സംസ്ഥാനത്തുടനീളം സ്ഥാപിച്ചു കഴിഞ്ഞു. കെ. എസ്. ഇ. ബിയും കെ. എസ്. ഐ. ടി. ഐ. എൽ-ഉം ചേർന്ന് കെഫോൺ ലിമിറ്റഡ് വഴിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.ഓരോ ജില്ലയിലെയും കെ. എസ്. ഇ. ബി സബ്സ്റ്റേഷനുകളാണ് കെഫോണിന്റെ

പോയിന്റ് ഓഫ് പ്രെസെൻസായി പ്രവർത്തിക്കുന്നത്. കേവലം ഇന്റര്നെറ് എന്ന ലക്ഷ്യത്തിൽ മാത്രം ഒതുങ്ങാതെ കേരളത്തിന്റെ സാമൂഹിക സാമ്പത്തിക മുന്നേറ്റത്തിനും കെഫോൺ വഴിയൊരുക്കുന്നു. മാത്രമല്ല രണ്ടര വർഷത്തിനുള്ളിൽ തന്നെ കേരളത്തിന്റെ ഡിജിറ്റൽ ഇൻഫ്രാ സ്ട്രക്ടച്ചറിൽ ഇത്രയധികം മാറ്റങ്ങൾ വരുത്താൻ കെഫോണിന് സാധിച്ചത് അതിന് ഉദാഹരണമാണ്.

കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാവരും ഒരുപോലെ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരാണ് . എന്നാൽ ഉയർന്ന നിരക്കും കുറഞ്ഞ നെറ്റ്വർക്ക് സ്പീഡും പലയിടങ്ങളിലും ജനങ്ങൾക്ക് ബുദ്ധിമുട്ടായികൊണ്ടിരിക്കുന്ന സമയത്താണ് കെഫോൺ ആശ്വാസമാകുന്നത് .ഇത്തരമൊരു പദ്ധതിയുടെ തുടക്കത്തിൽ കേരളത്തിന്റെ ഭൂപ്രകൃതി, പദ്ധതിയുടെ ജനസ്വീകാര്യത തുടങ്ങി പലതരത്തിലുള്ള വെല്ലുവിളികൾ സർക്കാരിന് നേരിടേണ്ടി വന്നു എന്നാൽ ഇത്തരം വെല്ലുവിളികളെയെല്ലാം ആത്മവിശ്വാസത്തോടെ നേരിടാൻ കെഫോണിന് കഴിഞ്ഞു.

ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നാണ് ഇന്റർനെറ്. പൂർണമായും സാങ്കേതിക വിദ്യയുടെ കീഴിൽ ചലിക്കുന്ന ഒരു ലോകമാണ് ഇന്ന് നമുക്ക് ചുറ്റുമുള്ളത്. ഇത്തരമൊരു കാലഘട്ടത്തിൽ നേരിടുന്ന വലിയൊരു വെല്ലുവിളിയാണ് ഡിജിറ്റൽ ഡിവൈഡ്. ഇതിനൊരു പരിഹാരമായാണ് സർക്കാർ കെഫോൺ എന്ന ആശയം മുന്നോട്ട് വെച്ചത്. സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷര സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിൽ കെഫോണിന്റെ പങ്ക് ചെറുതല്ല. കേവലം ഇന്റര്നെറ് എന്നതിൽ മാത്രം ഒതുങ്ങാതെ മൂല്യ വർധിത സേവനങ്ങളും കെഫോൺ നൽകുന്നു. കൂടാതെ ഐ.എസ്.പി എ (ഇൻർനെറ്റ് സർവീസ് ഐ.എസ്.പി എ) ലൈസൻസും കെഫോൺ നേടിയിട്ടുണ്ട്. ഇതുവഴി ദേശീയതലത്തിൽ ഇന്റർനെറ്റ് കണക്ഷനുകൾ നൽകാൻ കെഫോണിന് സാധിക്കും. കെഫോണിന്റെ ജൈത്രയാത്രയിലെ എടുത്ത് പറയേണ്ട നേട്ടമാണ്. മറ്റ് ഐ പി സി കളുമായി താരതമ്യം ചെയുമ്പോൾ കേരളത്തിലെ ഏറ്റവും വലിയ നെറ്റുവർക്കാണ് കെഫോണിനുള്ളത് മാത്രമല്ല ഒരു ഇന്റർനെറ്റ് ഹൈവേ എന്ന വിശേഷിപ്പിക്കാവുന്ന വിപുലമായ ഇൻഫ്രാസ്ട്രക്ച്ചർ എന്നും പറയാം .

കേരളത്തിന്റെ ഈ വിജയ പദ്ധതി ഇന്ത്യ മുഴുവനും ഉറ്റു നോക്കുന്ന ഒന്നാണ്. മറ്റു സംസ്ഥാനങ്ങളും അവരുടെ ജനങ്ങളിലേക് കെഫോണിന്റെ മാതൃകയിൽ വളരെ കുറഞ്ഞ നിരക്കിൽ സുതാര്യമായ ഇന്റർനെറ്റ് എത്തിക്കാൻ ശ്രമിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് തമിഴ്നാട് സർക്കാരിന്റെ ഫൈബർ നെറ്റ് കോർപറേഷൻ รา കെഫോണിന്റെ ഓഫീസിൽ സന്ദർശനം നടത്തിയത്.കെഫോണിന്റെ പ്രവർത്തനങ്ങൾ, പദ്ധതി നടപ്പാക്കിയ രീതി തുടങ്ങിയവയ്ക്കുറിച്ചെല്ലാം വിശദമായ പഠനം ഈ ടീം നടത്തുകയുണ്ടായി

വിനോദവും വിജ്ഞാനാനവും ഒരു കുടകീഴിൽ ലഭ്യമാക്കാനായി കെഫോൺ ഒടിടി സേവനങ്ങളും നൽകി വരുന്നു. സാധരണ ജനങ്ങൾക് ചിലവുകുറഞ്ഞ രീതിയിൽ സിനിമകളും മറ്റു വിനോദ പരിപാടികളും നല്കാൻ കെഫോൺ ഒടിടി പ്ലാറ്റുഫോമുകൾ വഴി സാധിക്കുന്നു. 2025 ഓഗസ്റ്റിലാണ് കെഫോൺ ഒടിടി പ്രവർത്തനങ്ങൾ ആരംഭിച്ചത്. 29 ഒടിടി പ്ലാറ്റുഫോമുകളും 350-ലധികം ഡിജിറ്റൽ ടിവി ചാനലുകളുമടങ്ങുന്ന സേവനങ്ങൾ 444 രൂപ മുതൽ ലഭ്യമാണ്.

ഇന്റര്നെറ് ഒരു ലാഭോപാധിയായി മാത്രം കണ്ട് പ്രവർത്തിക്കുന്ന സ്വകാര്യ ടെലികോം കമ്പനികൾ പക്ഷെ ഉയർന്ന നിരക്ക് മൂലം ബുദ്ധിമുട്ടുന്ന ജനങ്ങളെ കാണാൻ ശ്രമിക്കുന്നില്ല. കുത്തനെ നിരക്ക് കൂടുമ്പോഴും ആ നിരക്കിനനുസരിച്ചുള്ള ഇന്റര്നെറ് സുതാര്യത ലഭിക്കുന്നുണ്ടോ എന്നറിയാൻ ശ്രമിക്കുന്നില്ല. ഇത്തരമൊരു സാഹചര്യത്തിൽ കെഫോൺ അതിനൊരു പരിഹാരമായി മാറുന്നു . കെഫോൺ കേവലം ഒരു സേവനദാതാവയല്ല മറിച്ച് ഒരു വെൻഡർ ന്യൂട്രലായി പ്രവർത്തിക്കുന്നു. ഭൂപ്രകൃതിയോ സാമൂഹിക സാമ്പത്തിക പരിമിതികളോ ജനങ്ങൾക്ക് ഇന്റർനെറ്റ് ലഭ്യമാക്കുന്നതിന് ഒരു തടസമല്ല എന്ന് കെഫോൺ തെളിയിച്ചു. ഇതിനുദാഹരണമാണ് കണക്റ്റിംഗ് ദി അൺകണക്ട് വഴി ആദിവാസി പ്രദേശങ്ങളിൽ ഇന്റര്നെറ് എത്തിക്കുന്നത്. സ്വകാര്യ കമ്പനികളുടെ സിഎസ്ആർ ഫണ്ടും പ്രാദേശിക നേതാക്കളുടെ തദ്ദേശ വികസന ഫണ്ടും ഉപയോഗിച്ചാണ് കണക്ഷനുകൾ നല്കുന്നത്.

കേരളത്തെ പൂർണ്ണമായും സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമായി മാറ്റുക എന്നതാണ് കെഫോണിന്റെ പ്രധാന ലക്‌ഷ്യം. സർക്കാർ സ്ഥാപനങ്ങളടക്കം കെഫോണുമായി മായി ബന്ധിപ്പിക്കു ബന്ധിപ്പിക്കുന്നതിലൂടെ ജനങ്ങൾക്ക് കെഫോണിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കാൻ സാധിച്ചു. കൂടാതെ ഡാർക് ഫൈബർ, ഫൈബർ ടു ദ ഹോം, ഇന്റർനെറ്റ് ലീസ് പോലുള്ള പ്രവർത്തനങ്ങളും കെഫോണിന്റെ പ്രോജക്ടിൽ ഉൾപ്പെടുന്നു. കെഫോണിന്റെ മറ്റൊരു സേവനമാണ് ഇൻട്രാനെറ്. ഇന്റർനെറ്റ് സഹായമില്ലാതെ തന്നെ ഒരു ഓഫീസിന് അവയുടെ ബ്രാഞ്ചുകൾ തമ്മിലും മറ്റ് പ്രധാന ഓഫീസുകൾ തമ്മിലും ഡാറ്റ കൈമാറ്റം നടത്താൻ ഇതുവഴി സാധിക്കും. ഇൻട്രാനെറ് സർവീസ് ഇതിനോടകം തന്നെ നിരവധി സ്ഥാപനങ്ങളാണ് പ്രയോജനപ്പെടുത്തുന്നത്.

കേരളത്തിലെ ഐടി മേഖലയിലേക്കും ശക്തമായ ചുവടുവെപ്പിന് ഒരുങ്ങുകയാണ് കെഫോൺ. പ്രധാന ഐടി പാർക്കുകളിലേക്കും കണക്ഷൻ വ്യാപിപ്പിക്കുന്നത് കെഫോണിന്റെ ദീർഘകാല ഡിജിറ്റൽ ലക്ഷ്യങ്ങൾക്ക് പിന്തുണ നൽകുന്നു.

സ്കൂളുകളിലേക് കണക്ഷനുകൾ എത്തിച്ചതോടെ മാറ്റത്തിന്റെ പുതിയൊരു തലത്തിലേക്ക് വിദ്യാഭ്യാസ വ്യവസ്ഥ വളർന്നിരിക്കുന്നു പരമ്പരാഗത വിദ്യാഭ്യാസ രീതിയിൽ നിന്നും ഡിജിറ്റൽ ക്ലാസ് റൂമുകളും ലൈവ് ക്ലാസ്സുകളും കുട്ടികളെ വിജ്ഞാനത്തിന്റെ മറ്റൊരു തലത്തിലേക്ക് കുട്ടിക്കൊണ്ട് പോയിരിക്കുന്നു . കൂടാതെ ഓൺലൈൻ ക്ലാസുകൾ വന്നതോടെ അത്യാവശ്യ സാഹചര്യങ്ങളിൽ ക്ളാസ്സുകൾ നഷ്ടപ്പെടാതെ ഹാജരാകാനും സഹായകമായി ഇത്തരത്തിൽ സ്കൂൾ തലം മുതൽക്കേ കുട്ടികളിൽ സാങ്കേതിക അവബോധം വളർത്തിയെടുക്കുന്നത് സമ്പൂർണ ഡിജിറ്റൽ സാക്ഷരമായ പുതിയൊരു തലമുറയെ വാർത്തെടുക്കാൻ സഹായിക്കുന്നു .

കേരള സർക്കാരിന്റെ പ്രവർത്തങ്ങളിൽ നാഴികല്ലായി കെഫോണിനെ അടയാളപ്പെടുത്താം. ഡിജിറ്റൽ യുഗത്തിൽ ഇന്റര്നെറ് ലഭ്യത ഒരു സമൂഹത്തിന്റെ വളർച്ചയ്ക്ക് അത്യാവശ്യ ഘടകമാണെന്ന് മനസിലാക്കി എല്ലാവർക്കും ഇന്റര്നെറ് എന്നത് കേവലം വെറുമൊരു പ്രഖ്യാപനവുമായി മാത്രം ഒതുങ്ങാതെ അത് പ്രാബല്യത്തിൽ വരുത്താൻ കെഫോണിന് സാധിച്ചു. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ഇന്ത്യയിൽ സംഭവിച്ച ഡിജിറ്റൽ പരിവർത്തനം വലുതാണ് . കെഫോൺ വഴി ഈ മാറ്റത്തിന്റെ ഭാഗമാകാൻ കേരളത്തിനും കഴിഞ്ഞു എന്നുള്ളത് അഭിമാനകരമാണ്.

എങ്ങനെയെടുക്കാം കെഫോൺ കണക്ഷൻ?

8005704466 എന്ന ടോൾ ഫ്രീ നമ്പരിൽ വിളിച്ച് കണക്ഷനായി അപേക്ഷിക്കാം.

പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ EnteKFON ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ഫോൺ നമ്പരും പേരും നൽകി രജിസ്റ്റർ ചെയ്ത് കണക്ഷനായി അപേക്ഷിക്കാം.

www.kfon.in എന്ന കെഫോൺ വെബ്‌സൈറ്റ് സന്ദർശിച്ച ശേഷം രജിസ്റ്റർ ഐക്കണിൽ ക്ലിക്ക് ചെയ്ത് സബ്സ്ക്രൈബർ രജിസ്റ്റർ എന്ന ഐക്കണിൽ ക്ലിക്ക് ചെയ്ത ശേഷം പേരും മൊബൈൽ ഫോൺ നമ്പരും കെഎസ്ഇബി കൺസ്യൂമർ നമ്പർ, വിലാസം തുടങ്ങിയവ നൽകി കണക്ഷനായി അപേക്ഷിക്കാം.