Home » Blog » Kerala » സോഷ്യൽ മീഡിയ കത്തിച്ച് ‘വയോജന സോമ്പി’; ഹനാൻ ഷായുടെ ശബ്ദത്തിൽ പ്രകമ്പനത്തിലെ പുത്തൻ ഗാനം!
prakambanamsongout-680x450

ഹൊററും കോമഡിയും ഇഴചേരുന്ന ഗണപതി സാഗർ സൂര്യ ചിത്രം ‘പ്രകമ്പന’ത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ഹനാൻ ഷാ പാടിയ ‘വയോജന സോമ്പി’ എന്ന ഗാനമാണ് റിലീസ് ചെയ്തത്. സുഹൈൽ കോയയുടെ വരികൾക്ക് ബിബിൻ അശോകാണ് സംഗീതം നൽകിയിരിക്കുന്നത്. മികച്ച താളവും രസകരമായ വരികളും കൊണ്ട് സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ഗാനം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ജനുവരി 30-ന് തിയേറ്ററുകളിലെത്തും. കൊച്ചിയിലെ ഒരു മെൻസ് ഹോസ്റ്റലും കണ്ണൂരുമാണ് സിനിമയുടെ പ്രധാന പശ്ചാത്തലങ്ങൾ. ഹോസ്റ്റൽ ജീവിതത്തിലെ രസകരമായ സംഭവങ്ങൾക്കൊപ്പം ഭീതിയും തമാശയും ചേർത്താണ് കഥ ഒരുക്കിയിരിക്കുന്നത്. കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും നവരസ ഫിലിംസും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.

ശ്രീജിത്ത് കെ എസ്, കാർത്തികേയൻ എസ്, സുധീഷ് എൻ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന് നവാഗതനായ ശ്രീഹരി വടക്കനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശീതൾ ജോസഫ് നായികയാകുന്ന ചിത്രത്തിൽ മല്ലിക സുകുമാരൻ, രാജേഷ് മാധവൻ, അസീസ് നെടുമങ്ങാട്, പി പി കുഞ്ഞികൃഷ്ണൻ, കലാഭവൻ നവാസ്, ലാൽ ജോസ്, പ്രശാന്ത് അലക്സാണ്ടർ തുടങ്ങിയ വലിയ താരനിര അണിനിരക്കുന്നുണ്ട്. പണി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സാഗർ സൂര്യയും ഗണപതിയും പ്രധാന വേഷങ്ങളിലെത്തുന്നു എന്നതും പ്രേക്ഷകരുടെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നു.

ആൽബി ആന്റണി ഛായഗ്രഹണവും സൂരജ് ഇ എസ് എഡിറ്റിംഗും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ശങ്കർ ശർമ്മയാണ്. ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ് നിർവ്വഹിക്കുന്നു. ചിത്രത്തിന്റെ സംഗീതം ബിബിൻ അശോക്, വരികൾ വിനായക് ശശികുമാർ, ആർട്ട് ഡയറക്ടർ സുഭാഷ് കരുൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അംബ്രൂ വർഗീസ് പ്രൊഡക്ഷൻ കൺട്രോളർ നന്ദു പൊതുവാൾ, ലൈൻ പ്രൊഡ്യൂസർ അനന്ദനാരായൺ, പ്രൊഡക്ഷൻ മാനേജേഴ്സ് ശശി പൊതുവാൾ, കമലാക്ഷൻ, സൗണ്ട് ഡിസൈൻ കിഷൻ മോഹൻ, ഫൈനൽ മിക്സ് എം ആർ രാജകൃഷ്ണൻ, ഡി ഐ രമേഷ് സി പി, വി എഫ് എക്സ് മെറാക്കി, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂർ, മേക്കപ്പ് ജയൻ പൂങ്കുളം, പി ആർ ഒ മഞ്ജു ഗോപിനാഥ്, പബ്ലിസിറ്റി ഡിസൈൻ യെല്ലോടൂത്ത്, സ്റ്റിൽസ് ഷാഫി ഷക്കീർ, ഷിബി ശിവദാസ്.