Your Image Description Your Image Description

തൃക്കാക്കര നഗരസഭ പരിധിയിലുള്ള വനിതകൾക്ക്  ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരളയിലൂടെ സ്കോളർഷിപ്പോടു കൂടി തൊഴിൽ പരിശീലനം നൽകുന്നു.

SC/ST വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് 100% സ്കോളർഷിപ്പും, മറ്റു വിഭാഗത്തിൽ പെടുന്നവർക്ക് 25% ഗുണഭോക്തൃ വിഹിതം നൽകി 75% സ്കോളർഷിപ്പോടുകൂടി പരിശീലനം നേടാൻ സാധിക്കും.

വി. ആർ ഡെവലപ്പർ,  ഡിജിറ്റൽ മാർക്കറ്റിംഗ് , ജി. എസ്. ടി യൂസിങ് ടാലി, ഫിറ്റ്നസ് ട്രെയിനർ, ജനറൽ ഡ്യൂട്ടി അസിസ്‌റ്റന്റ്‌, ഹൈഡ്രോപോണിക്സ് ഗാർഡ്നർ എന്നീ കോഴ്സുകൾക്കാണ് ഈ പദ്ധതിയിലൂടെ പരിശീലനം നൽകുന്നത്.

 

കോഴ്സുകൾ

●       വി. ആർ ഡെവലപ്പർ : അത്യാധുനിക വെർച്ച്വൽ റിയാലിറ്റി മേഖലയിൽ ഒരു 3D വെർച്വൽ ലോകം വികസിപ്പിക്കാനുള്ള പരിശീലനമാണ് ഈ കോഴ്സിലൂടെ നൽകുന്നത്. 200 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സിൽ +2 പാസ്സാവർക്ക് പങ്കെടുക്കാം. ആകെ 15 പേർക്കാണ് പരിശീലനം ലഭിക്കുക

●       ഡിജിറ്റൽ മാർക്കറ്റിംഗ് : ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ അനിവാര്യമായ ഡിജിറ്റൽ മാർക്കറ്റിംഗ് ടൂളുകൾ ഉൾക്കൊള്ളുന്ന പരിശീലനമാണ് കോഴ്സിൽ നൽകുന്നത്. 175 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സിൽ +2 പാസ്സാവർക്ക് പങ്കെടുക്കാം.

●       ജി. എസ്. ടി യൂസിങ് ടാലി : ജിഎസ്ടിയുടെ അടിസ്ഥാനകാര്യങ്ങൾ മുതൽ ടാലി ഉപയോഗിച്ചുള്ള ജിഎസ്ടിയുടെ പ്രാക്ടിക്കലുകൾ വരെയുള്ള മൊഡ്യൂളുകളാണ് കോഴ്സിൽ പരിശീലനം നൽകുന്നത്.  45 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സിൽ അവസാന വർഷ കോമേഴ്‌സ് ബിരുദ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *