Home » Blog » Kerala » മഞ്ഞപ്ര ഫൊറോന പള്ളിയിൽ വിശുദ്ധ സെബാസ്ത്യാനോസിൻ്റെ തിരുനാളിന് കൊടികയറി
IMG-20260123-WA0075

മഞ്ഞപ്ര :  മഞ്ഞപ്ര മാർസ്ലീവ ഫൊറോന പള്ളിയിൽ വിശുദ്ധ സെബാസ്ത്യാനോസിൻ്റെ തിരുനാളിന് കൊടിയറി .

ഫൊറോന വികാരി ഫാ. ഡോ. വർഗീസ് പൊട്ടയ്ക്കൽ തിരുനാൾ കൊടികയറ്റി. തുടർന്ന് ഇടവകയിൽ നിന്നുള്ള വൈദീകർ സമൂഹബലി അർപ്പിച്ചു.
വൈകീട്ട് 6 ന് കുർബാന, പ്രസംഗം, നൊവേന, ലദീഞ്ഞ് എന്നിവയുണ്ടായിരുന്നു.
നാളെ രാവിലെ 5.30 നും, ഏഴിനും
വിശുദ്ധ കുർബാന, പ്രസംഗം, നൊവേന.
വൈകീട്ട് 3 ന് ലദീഞ്ഞ്’ വീടുകളിലേക്ക് അമ്പെഴുന്നള്ളിക്കൽ. 7.30 ന് ചന്ദ്രപ്പുരയിൽ നിന്ന് പട്ടണപ്രദക്ഷിണം.വേസ്പര ദിനമായ 25 ന് രാവിലെ 5.30 നും ഏഴിനും ഒമ്പതിനും വിശുദ്ധ കുർബാന.
വൈകീട്ട് 5ന് രൂപം എഴുന്നള്ളിക്കൽ. തുടർന്ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന, പ്രസംഗം, പ്രദക്ഷിണം, വാഴ്‌വ് , ആകാശ വിസ്മയം.
തിരുനാൾ ദിനമായ 26 ന് രാവിലെ 5.30 നും 7 നും കുർബാന.വൈകിട്ട് 5 ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന,പ്രസംഗം, പ്രദക്ഷിണം, വാഴ്‌വ് ,രൂപം എടുത്ത് വയ്ക്കൽ.തിരുനാൾ ദിവസങ്ങളിൽ അമ്പ് എഴുന്നള്ളിക്കുന്നതിന് സൗകര്യം ഉണ്ടാകും.എട്ടാമിടം തിരുനാൾ ജനുവരി 31, ഫെബ്രുവരി ഒന്ന് എന്നി തീയതികളിലാണ്.

ചിത്രം :മഞ്ഞപ്ര മാർ സ്ലീവ ഫൊറോന പള്ളിയിൽ വിശുദ്ധ സെബാസ്ത്യാനോസിൻ്റെ തിരുനാളിന് ഫൊറോന വികാരി ഫാ. ഡോ. വർഗീസ് പൊട്ടയ്ക്കൽ കൊടി ആശീർവദിക്കുന്നു.