Home » Blog » Kerala » ദളിത് ആദിവാസി മേഖലകളിലെ തമ്പിന്റെ പ്രവർത്തനം പ്രശംസനീയം: മന്ത്രി ഓ ആർ കേളു
IMG-20260122-WA0033

തിരുവനന്തപുരം: കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി കേരളത്തിലെ ആദിവാസി ദളിത് പിന്നോക്ക വിഭാഗങ്ങളുടെ സുസ്ഥിര ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന ആദിവാസി കൂട്ടായ്മയായ

തമ്പിന്റെ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് പട്ടിക വിഭാഗ വകുപ്പ് മന്ത്രി ഓ ആർ കേളു അഭിപ്രായപെട്ടു. “തമ്പ് – നാഴിക കല്ലുകൾ” എന്ന പുസ്തക പ്രകാശന വേളയിലാണ് തമ്പിന്റെ പ്രവർത്തനങ്ങളെ മന്ത്രി പ്രശംസിച്ചത്. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക സുരക്ഷ, വനാവകാശം തുടങ്ങിയ വ്യത്യസ്ത മേഖലകളിലാണ് തമ്പ് പ്രവർത്തിച്ചു വരുന്നത്. തമ്പ് പ്രസിഡണ്ട് രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. മനീഷ് ശ്രീകാര്യം, കെ എ രാമു, ബിനിൽകുമാർ തറയിൽ എന്നിവർ പ്രസംഗിച്ചു.