Home » Blog » Kerala » എന്‍എസ്ഇയില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കി കൊട്ടക് മഹീന്ദ്ര ബാങ്ക്
IMG-20260115-WA0043

കൊച്ചി: കൊട്ടക് മഹീന്ദ്ര ബാങ്ക് നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (എന്‍എസ്ഇ) ലിസ്റ്റ് ചെയ്തതിന്റെ 30-ാം വാര്‍ഷികം ആഘോഷിച്ചു.

1980കളില്‍ ഒരു ചെറു എന്‍.ബി.എഫ്.സി ആയി ആരംഭിച്ച കൊട്ടക് ഇന്ന് ഇന്ത്യയിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിലൊന്നായി മാറി. വൈവിധ്യമാര്‍ന്ന ധനകാര്യ സേവനങ്ങളിലേക്ക് ബാങ്ക് വളര്‍ന്നത് ഇന്ത്യയുടെ മൂലധന വിപണിയുടെ ശക്തിപ്പെടലിനെയും ഡിജിറ്റല്‍ സംവിധാനങ്ങളുടെ വളര്‍ച്ചയെയും പ്രതിഫലിപ്പിക്കുന്നു.
ഇന്ന് ഏകദേശം 4.2 ട്രില്യണ്‍ രൂപയുടെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷനും, 2025 സെപ്റ്റംബര്‍ 30നുള്ള കണക്കുപ്രകാരം 5.76 ലക്ഷം കോടി രൂപയുടെ ഉപഭോക്തൃ ആസ്തികളും, 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 22,126 കോടി രൂപയുടെ ലാഭവും കൊട്ടക്കിനുണ്ട്.
എന്‍.എസ്.ഇയില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കിയത് ഇന്ത്യയുടെ ശക്തമായ ധനകാര്യ വിപണികളോടൊപ്പം കൊട്ടക് നടത്തിയ യാത്രയുടെ പ്രതീകമാണെന്നും ഉപഭോക്തൃ വിശ്വാസം നേടുന്നതും സാമ്പത്തിക സേവനങ്ങളിലേക്കുള്ള പ്രവേശനം വിപുലീകരിക്കുന്നതുമാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്നും ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ അശോക് വാസ്വാനി പറഞ്ഞു.
ഇന്ത്യയുടെ മൂലധന വിപണികള്‍ കൂടുതല്‍ ആഴമുള്ളതും സുതാര്യവുമായതും സാങ്കേതികമായി പുരോഗമിച്ചതിന്റെയും ഉദാഹരണമാണ് കൊട്ടക്കിന്റെ 30 വര്‍ഷത്തെ ലിസ്റ്റിംഗ് എന്ന് എന്‍എസ്ഇ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ആശിഷ്‌കുമാര്‍ ചൗഹാന്‍ പറഞ്ഞു.
എന്‍എസ്ഇ ആസ്ഥാനത്ത് നടന്ന വാര്‍ഷികാഘോഷ ചടങ്ങിലൂടെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ പങ്കാളിയാകാനുള്ള കൊട്ടക്കിന്റെ ദീര്‍ഘകാല പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചു.

ചിത്രം:
നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തതിന്റെ 30-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കൊട്ടക് മഹീന്ദ്ര ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അശോക് വാസ്വാനി, ഹോള്‍ ടൈം ഡയറക്ടര്‍ പരിതോഷ് കശ്യപ്, ഹോള്‍ ടൈം ഡയറക്ടര്‍ ജയ്ദീപ് ഹന്‍സ്രാജ്, ഹോള്‍ ടൈം ഡയറക്ടര്‍ (നിയുക്ത) അനുപ് കുമാര്‍ സാഹ എന്നിവര്‍ ചേര്‍ന്ന് ബികെസിയിലെ നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ആസ്ഥാനത്ത് വളര്‍ച്ചയുടെ പ്രതീകമായ ‘കാള’യുമായി പോസ് ചെയ്തപ്പോള്‍.