Home » Blog » Kerala » ഫോൺപേയുടെ 10 വർഷങ്ങൾ: ഭാരതത്തിനായി സമർപ്പിച്ച ഒരു പതിറ്റാണ്ട്
IMG-20260114-WA0031

ഇന്ത്യൻ ഫിൻടെക് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന ഫോൺപേ, നവീകരണത്തിന്റെ പത്ത് വർഷങ്ങൾ പൂർത്തിയാക്കുന്നു. ഇന്ത്യക്കാരുടെ പണമിടപാട് രീതികളെ അടിമുടി മാറ്റിമറിച്ച ഫോൺപേ, കോടിക്കണക്കിന് ജനങ്ങളിലേക്ക് സാമ്പത്തിക സേവനങ്ങൾ എത്തിച്ചുകൊണ്ട് തങ്ങളുടെ ജൈത്രയാത്ര തുടരുകയാണ്.

2025-ൽ 60 കോടി രജിസ്റ്റർ ചെയ്ത ഉപയോക്താക്കൾ എന്ന നാഴികക്കല്ല് പിന്നിട്ടുകൊണ്ട് ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിലെ നിർണ്ണായക ശക്തിയായി ഫോൺപേ മാറി. വിശ്വസ്തരായ കോൺടാക്റ്റുകൾക്ക് പേയ്‌മെൻ്റുകൾ നടത്താൻ സഹായിക്കുന്ന UPI സർക്കിൾ, തട്ടിപ്പുകളിൽ നിന്ന് സുരക്ഷ നൽകുന്ന ഫോൺപേ പ്രൊട്ടക്റ്റ് തുടങ്ങിയ ഫീച്ചറുകൾ അവതരിപ്പിച്ചുകൊണ്ട് ഉപയോക്തൃ വിശ്വാസവും പ്രാപ്യതയും വർദ്ധിപ്പിക്കുന്നതിലും ഈ വർഷം കമ്പനി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

വ്യാപാരികൾക്കായി മെയ്ഡ് ഇൻ ഇന്ത്യ സ്മാർട്ട്‌സ്പീക്കറും സ്മാർട്ട്‌പോഡും അവതരിപ്പിച്ചു. ഇത് രാജ്യത്തുടനീളമുള്ള ബിസിനസുകൾക്ക് സേവനങ്ങൾ ലഭ്യമാക്കാൻ സഹായിച്ചു. SIDBI-യുമായി സഹകരിച്ചുകൊണ്ടുള്ള ഉദ്യം അസിസ്റ്റ് പദ്ധതിയിലൂടെ, MSME-കൾക്ക് (ചെറുകിട-ഇടത്തരം സംരംഭങ്ങൾ) ഔദ്യോഗിക വായ്പകൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി ഡിജിറ്റൽ അധിഷ്ഠിത സംവിധാനങ്ങൾ ഒരുക്കിയ ആദ്യ സ്ഥാപനങ്ങളിലൊന്നായി ഫോണ്‍പേ മാറി. കൂടാതെ, സാധാരണക്കാർക്കായി താങ്ങാനാവുന്ന നിരക്കിലുള്ള ഹോം ഇൻഷുറൻസ്, ഹെൽത്ത് ഇൻഷുറൻസ് എന്നിവയും,
മ്യൂച്വൽ ഫണ്ടുകൾക്ക് മേലുള്ള ലോണുകൾ പോലുള്ള നൂതന ലോണ്‍ സേവനങ്ങളും അവതരിപ്പിച്ചുകൊണ്ട് സാമ്പത്തിക സേവനങ്ങൾ ദശലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിച്ചു.