കൊച്ചി: ഇന്ദുലേഖ ഭൃംഗ ഹെയര്‍ ഗ്രോത്ത് സെറത്തിന്റെ രണ്ടാമത്തെ വലിയ ക്ലിനിക്കല്‍ പഠനം വിജയകരമായി പൂര്‍ത്തിയാക്കി. 90 ദിവസത്തിനുള്ളില്‍ 11,000-ത്തിലധികം പുതിയ മുടിയിഴകള്‍ വളര്‍ന്നതായി പഠനത്തില്‍ കണ്ടെത്തിയതായി കമ്പനി അറിയിച്ചു. മൂന്ന് ശതമാനം റെഡെന്സില് അടങ്ങിയ സെറങ്ങളേക്കാള് ഇരട്ടിയിലധികം മുടിവളര്‍ച്ച നല്കാന് ഇന്ദുലേഖ ഹെയര്‍ സെറത്തിന് സാധിക്കും. അനാജന്‍ ടു ടെലോജന്‍ അനുപാതത്തില്‍ 74 ശതമാനം പുരോഗതിയും കണ്ടെത്തി. ഇത് ആരോഗ്യകരമായ മുടിവളര്‍ച്ചയുടെ പുനഃസ്ഥാപിക്കലാണ്. ഇതോടെ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ക്ലിനിക്കലായി സാധൂകരിക്കപ്പെട്ട ഹെയര്‍ ഗ്രോത്ത് സെറമായി ഇന്ദുലേഖയുടെ സ്ഥാനം കൂടുതല്‍ ശക്തിപ്പെട്ടു.
ത്വക്ക് രോഗവിദഗ്ധരുടേയും ആയുര്‍വേദ വിദഗ്ധരുടേയും മേല്‍നോട്ടത്തില്‍ അംഗീകൃത ക്ലിനിക്കല്‍ റിസര്‍ച്ച് സ്ഥാപനങ്ങളിലാണ് പഠനങ്ങള്‍ നടത്തിയത്. രോമകൂപങ്ങളുടെ തലത്തിൽ തന്നെ ഫലങ്ങൾ നൽകിക്കൊണ്ട് ഈ ഫോർമുലേഷൻ സ്വാഭാവിക കേശവളർച്ചാ ചക്രത്തെ സഹായിക്കുന്നുവെന്ന് കണ്ടെത്തലുകൾ വ്യക്തമാക്കുന്നു.
തലയോട്ടി സെറം വിഭാഗത്തില്‍ മൂന്ന് ശതമാനം റെഡെന്സില് അടിസ്ഥാനമാക്കിയ സമാന ഘടനകള്‍ അവതരിപ്പിക്കുന്ന നിരവധി ബ്രാന്‍ഡുകള്‍ വിപണിയിലുണ്ട്. ഉപഭോക്താക്കളുടെ താല്പര്യം മുന്‍നിര്‍ത്തിയാണ് ഇതുമായി താരതമ്യ ചെയ്ത് ഇന്ദുലേഖ സെറത്തിന്റെ ലബോറട്ടറി പഠനം നടത്തിയത്.
2024ലും 2025ലും നടത്തിയ രണ്ട് പഠനങ്ങളില്‍ 20 മുതല്‍ 45 വയസ് വരെയുള്ള പുരുഷന്മാരും സ്ത്രീകളും പങ്കെടുത്തു. തുടക്കഘട്ടത്തിലും ചെറിയ തോതില്‍ മുടികുറവ് ഉള്ളവരെയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. പുതിയ മുടിവളര്‍ച്ച, മുടി കൊഴിച്ചില്‍, ഫോളിക്കിളിന്റെ ശക്തി, തലയോട്ടിയുടെ സംരക്ഷണ ശേഷി എന്നിവ ഉള്‍പ്പെടെയുള്ള നിരവധി ഘടകങ്ങള്‍ പഠനത്തില്‍ വിലയിരുത്തി. 2024-ലെ ക്ലിനിക്കല്‍ പഠനഫലങ്ങള്‍ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും 2025-ലെ പഠനഫലങ്ങള്‍ ഡെര്‍മറ്റോളജി ഗവേഷണത്തിനായുള്ള അന്താരാഷ്ട്ര ജേണലില്‍ പ്രസിദ്ധീകരണത്തിനായി സമര്‍പ്പിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.
