2024-25 സീസണിലെ ഗോൾഡൻ ഷൂ ഏറ്റുവാങ്ങി കിലിയൻ എംബാപ്പെ. സാന്റിയാഗോ ബെർണബ്യുവിൽ വെച്ച് നടന്ന ചടങ്ങിലാണ് താരം ഗോൾഡൻ ഷൂ ഏറ്റുവാങ്ങിയത്. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനായി 31 ഗോളുകൾ അടിച്ചു കൂട്ടിയ താരം 62 പോയിന്റുമായി ഒന്നാമതെത്തി. കൂടുതൽ ഗോൾ നേടിയത് സ്പോർട്ടിങ് ലിസ്ബണിനായി കളിച്ച സ്വീഡിഷ് സ്ട്രൈക്കർ വിക്റ്റർ ഗ്യോകറസ് ആണെങ്കിലും ടോപ് ഫൈവ് ലീഗിൽ ഗോൾ അടിച്ചതിന്റെ ആനുകൂല്യത്തിലാണ് ഫ്രഞ്ച് ക്യാപ്റ്റൻ എംബാപ്പെ പോയിന്റ് പട്ടികയിൽ മുന്നിലെത്തിയത്.
ലാലീഗയിൽ 31 ഗോളുകൾ നേടിയതിനാൽ 62 പോയിന്റുകളുമായി എംബപ്പേ പട്ടികയിൽ ഒന്നാം സ്ഥാനം നേടി. പോർച്ചുഗീസ് ലീഗിൽ 39 ഗോളുകൾ സ്കോർ ചെയ്തെങ്കിലും ടോപ് ഫൈവ് ലീഗിൽ അല്ലാത്തതിനാൽ 58.5 പോയിന്റ് മാത്രാമേ രണ്ടാമതുള്ള ഗ്യോക്കറസിന് നേടാൻ കഴിഞ്ഞുള്ളു. ലീഗിൽ 29 ഗോളുകൾ നേടിയ മുഹമ്മദ് സലാഹ് 58 പോയിന്റുമായി പട്ടികയിൽ മൂന്നാമതായിരുന്നു
