ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ മൾട്ടി സ്റ്റാർ ചിത്രം ‘അതിരടി’ ആഗോള ഗ്രോസ് 50 കോടി പിന്നിട്ടു. റിലീസ് ചെയ്ത് 6 ദിനം കൊണ്ടാണ് ചിത്രം ഈ നേട്ടം പിന്നിട്ടത്. കേരളത്തിൽ നിന്ന് മാത്രം ചിത്രം 25 കോടി നേട്ടത്തിലേക്കും എത്തുകയാണ്. മെയ് 22 നാണു ചിത്രത്തിൻ്റെ തമിഴ് പതിപ്പ് എത്തുന്നത്. അതോടെ വമ്പൻ കളക്ഷനിലേക്ക് ചിത്രം കുതിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മെയ് പതിനാലിന് ആഗോള റിലീസായി എത്തിയ ചിത്രത്തിൻ്റെ മലയാളം പതിപ്പിന് ബോക്സ് ഓഫീസിൽ ഗംഭീര തുടക്കം ആണ് ലഭിച്ചത്.
ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം കേരളത്തിലെ നിറഞ്ഞ സദസ്സുകളിലാണ് പ്രദർശനം തുടരുന്നത്. ഈ വർഷം ഒരു മലയാള ചിത്രം നേടുന്ന ഏറ്റവും വലിയ മൂന്നാമത്തെ ആഗോള ഓപ്പണിംഗ് ആണ് അതിരടി നേടിയത്. മാത്രമല്ല ഈ വർഷം 50 കോടി ക്ലബിലെത്തുന്ന നാലാമത്തെ മലയാള ചിത്രം കൂടിയാണിത്.
പ്രേക്ഷകർക്കൊപ്പം നിരൂപകരും കയ്യടി നൽകിയ ചിത്രം, കേരളത്തിന് പുറമേ, റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും വിദേശത്തും ഗംഭീര ബോക്സ് ഓഫിസ് പ്രകടനമാണ് നടത്തുന്നത്. ഒരു പക്കാ മാസ്സ് കോമഡി ക്യാമ്പസ് ഫെസ്റ്റിവൽ ചിത്രമായാണ് അതിരടി ഒരുക്കിയിരിക്കുന്നത്. യുവ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ചിത്രം, കുടുംബ പ്രേക്ഷകരെയും ആകർഷിച്ചു കൊണ്ടാണ് കുതിക്കുന്നത്. ആദ്യാവസാനം പ്രേക്ഷകരെ ചിരിയും ആക്ഷനും കൊണ്ട് ആവേശം കൊള്ളിക്കുന്ന രീതിയിലാണ് ചിത്രത്തിൻ്റെ കഥ വികസിക്കുന്നത്.
ഡോ. അനന്തു എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ഡോ. അനന്തു എസും, ബേസിൽ ജോസഫ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. നവാഗതനായ അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്തത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും ടൊവിനോ തോമസും ആണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർമാർ. ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, ടോവിനോ തോമസ്, ഷാൻ റഹ്മാൻ എന്നിവരുടെ ഗംഭീര പ്രകടനമാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി നിൽക്കുന്നത്.
റിയ ഷിബു, സരിൻ ഷിഹാബ്, വിഷ്ണു അഗസ്ത്യ, ദർശന രാജേന്ദ്രൻ, ജിയോ ബേബി, വിനീത് തട്ടിൽ തുടങ്ങിയവരും ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തിൽ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധ നേടുന്നുണ്ട്. പോൾസൺ സ്കറിയ, അരുൺ അനിരുദ്ധൻ എന്നിവർ ചേർന്നാണ് ചിത്രം രചിച്ചത്. മലയാളം, തമിഴ് കൂടാതെ തെലുങ്കു, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ചിത്രം ഗൾഫിൽ വിതരണം ചെയ്തത് ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ്.
ഛായാഗ്രഹണം – സാമുവൽ ഹെൻറി, സംഗീതം – വിഷ്ണു വിജയ്, എഡിറ്റർ – ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ – മാനവ് സുരേഷ്, കോസ്റ്റ്യൂം – മഷർ ഹംസ, മേക്കപ്പ് – റൊണക്സ് സേവ്യർ, സൗണ്ട് ഡിസൈനർ – നിക്സൺ ജോർജ്, വരികൾ – സുഹൈൽ കോയ, പ്രൊഡക്ഷൻ കൺട്രോളർ – ആൻ്റണി തോമസ്, എക്സികുട്ടീവ് പ്രൊഡ്യൂസർ- നിഖിൽ രാമനാഥ്, അമൽ സേവ്യർ മനക്കത്തറയിൽ, ഫിനാൻസ് കൺട്രോളർ – ഐഡൻചാർട്ട്സ്, വിഎഫ്എക്സ് – മൈൻഡ്സ്റ്റെയിൻ സ്റ്റുഡിയോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സുകു ദാമോദർ, സോഹിൽ, സ്റ്റിൽസ് – രോഹിത് കെ സുരേഷ്, ടൈറ്റിൽ ഡിസൈൻ – സർക്കാസനം, പബ്ലിസിറ്റി ഡിസൈൻ – റോസ്റ്റഡ് പേപ്പർ, പിആർഒ – വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ.
