നിങ്ങൾ 40,000 രൂപയിൽ ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ പ്ലാനിടുകയാണോ? എന്നാൽ നിരവധി ഓപ്ഷനുകൾ ഉണ്ട്. അതുകൊണ്ടുതന്നെ നിങ്ങളുടെ വ്യക്തിഗത ഉപയോഗ സാഹചര്യത്തെ ആശ്രയിച്ച് ശരിയായ സ്മാർട്ട്ഫോൺ തിരഞ്ഞെടുക്കുക എന്നത് അൽപ്പം ബുദ്ധിമുട്ടുള്ള കാര്യമായി മാറിയേക്കാം. ഈ ബുദ്ധിമുട്ട് കുറക്കുന്നതിന്, ഈ വിഭാഗത്തിലെ പരിഗണിക്കാവുന്ന മികച്ച സ്മാർട്ട്ഫോണുകൾ ഏതെക്കെ എന്ന് നേക്കാം.
1.ഓപ്പോ എഫ്31 പ്രോ+
6.8 ഇഞ്ച് എഫ്.എച്ച്.ഡി പ്ലസ് ഒഎൽഇഡി (FHD + OLED) ഡിസ്പ്ലേ. കൂടാതെ, 120Hz റിഫ്രഷ് റേറ്റും 1600 nits പീക്ക് ബ്രൈറ്റ്നസും നൽകുന്ന ഡിസ്പ്ലേയാണിത്. 100% DCI-P3 കളർ ഗാമട്ട്, AGC DT-Star D + ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവയുൾപ്പെടെ നിരവധി പ്രത്യേക സവിശേഷതകൾ ഈ ഫോണിൻറെ സ്ക്രീനിൽ നൽകിയിട്ടുണ്ട്.
- വൺപ്ലസ് നോർഡ് 5
വൺപ്ലസ് നോർഡ് 5ന് 6.83 ഇഞ്ച് സ്വിഫ്റ്റ് അമോലെഡ് ഡിസ്പ്ലേ. അതിൽ അക്വാ ടച്ച് പിന്തുണ ലഭ്യമാകും. അക്വാ ടച്ചിൻറെ സഹായത്തോടെ, വിരലുകൾ നനഞ്ഞാലും ടച്ച് പാനൽ ഉപയോഗിക്കാൻ കഴിയും. ഇതിന് 144 ഹെർട്സ് റിഫ്രഷ് റേറ്റ്, 1800 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്. സ്ക്രീൻ സംരക്ഷണത്തിനായി കോർണിങ് ഗൊറില്ല ഗ്ലാസ് 7ഐ ഉപയോഗിച്ചിരിക്കുന്നു.
- റിയൽമി ജിടി 7
ഗ്രാഫീൻ കവർ ഐസെൻസ് ഡിസൈനുമായി വരുന്ന ലോകത്തിലെ ആദ്യത്തെ സ്മാർട്ട്ഫോണാണ് ജിടി 7. മികച്ച കരുത്തും പ്രകടനവും നൽകുന്നതിനും ഭാരം കുറഞ്ഞതാക്കുന്നതിനുമായി പുതിയ ബാക്ക് പാനലിൽ ഫൈബർഗ്ലാസ് ചേർത്തിട്ടുണ്ടെന്നും കമ്പനി പറയുന്നു. 6.78 ഇഞ്ച് 1.5കെ എൽറ്റിപിഎസ് അമോലെഡ് ഡിസ്പ്ലേ. 120 ഹർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റും കോർണിങ് ഗൊറില്ല ഗ്ലാസ് 7ഐ.
