2024-ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു

2024-ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നിര്‍ണ്ണയത്തിന് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി അപേക്ഷകള്‍ ക്ഷണിച്ചു. 2024 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ സംപ്രേഷണം ചെയ്തതോ സെന്‍സര്‍ ചെയ്തതോ ആയ ടെലിസീരിയലുകള്‍, ടെലിഫിലിമുകള്‍, ഡൊക്യുമെന്ററികള്‍ തുടങ്ങിയ പരിപാടികള്‍, ഈ കാലയളവില്‍ പ്രസാധനം ചെയ്ത ടെലിവിഷന്‍ സംബന്ധിയായ പുസ്തകകങ്ങള്‍, ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ടെലിവിഷന്‍ സംബന്ധിയായ ലേഖനങ്ങള്‍ എന്നിവയാണ് അവാര്‍ഡിന് പരിഗണിക്കുക.  പരിപാടികള്‍ ഹാര്‍ഡ് ഡിസ്‌ക്ക്/പെന്‍ഡ്രൈവ് എന്നിവയില്‍ സമര്‍പ്പിക്കണം.  അപേക്ഷാ ഫോറവും നിബന്ധനകളും അക്കാദമി വെബ് സൈറ്റായ www.keralafilm.com ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.  തിരുവനന്തപുരം സെന്റ് ജോസഫ്‌സ് സ്‌കൂളിനു സമീപമുള്ള സ്റ്റാച്ച്യൂ റോഡിലെ അര്‍ച്ചന ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന അക്കാദമിയുടെ സിറ്റി ഓഫീസില്‍ നിന്നും നേരിട്ടും അപേക്ഷാഫോറം ലഭിക്കും. അപേക്ഷകള്‍ ജൂണ്‍ 30 ന് വൈകുന്നേരം അഞ്ചു മണിക്ക് മുമ്പായി അക്കാദമി ഓഫീസിലോ സിറ്റി ഓഫീസിലോ ലഭ്യമാക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0471- 2754422

More From Author

Leave a Reply

Your email address will not be published. Required fields are marked *