airtelai-680x450.jpg

രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം ഓപ്പറേറ്ററായ ഭാരതി എയർടെൽ, അവരുടെ എൻട്രി-ലെവൽ ട്രൂലി അൺലിമിറ്റഡ് പ്രീപെയ്ഡ് പ്ലാനിൽ മാറ്റം വരുത്തി. നേരത്തെ ലഭ്യമായിരുന്ന 189 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ എയർടെൽ നിർത്തലാക്കിയതായാണ് റിപ്പോർട്ട്. ഇതോടെ, എയർടെൽ വരിക്കാർക്ക് ഇനി ലഭിക്കുന്നതിൽ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ട്രൂലി അൺലിമിറ്റഡ് പ്ലാൻ 199 രൂപയുടേത് ആയിരിക്കും.

ഭാരതി എയർടെല്ലിന്റെ ട്രൂലി അൺലിമിറ്റഡ് പ്ലാനുകൾ ഇപ്പോൾ ആരംഭിക്കുന്നത് 199 രൂപ റീച്ചാർജിലാണ്. ഈ പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോൾ, ദിവസവും 100 എസ്.എം.എസ്., കൂടാതെ 28 ദിവസത്തെ വാലിഡിറ്റിയിൽ ആകെ 2 ജി.ബി. ഡാറ്റ എന്നിവ ലഭിക്കും. 2 ജി.ബി. ഡാറ്റ പരിധി കഴിഞ്ഞാൽ 50 പൈസ/എം.ബി. എന്ന നിരക്കിൽ തുക ഈടാക്കും. ഇതിനുപുറമെ, എയർടെൽ ഹലോട്യൂൺസ്, 12 മാസത്തേക്ക് പെർപ്ലെക്‌സിറ്റി പ്രോ എ.ഐ. സബ്‌സ്‌ക്രിപ്ഷൻ എന്നിവയും ഈ പ്ലാനിൽ ഉൾപ്പെടുന്നു. 199 രൂപ കഴിഞ്ഞാൽ 219 രൂപയാണ് അടുത്ത പ്ലാനിന്റെ വില. 299, 349, 355, 379, 429 എന്നിങ്ങനെ 3999 രൂപ വരെയുള്ള ട്രൂലി അൺലിമിറ്റഡ് പ്ലാനുകൾ എയർടെല്ലിനുണ്ട്.

എയർടെൽ വരിക്കാർക്ക് അടുത്തിടെ വരെ ലഭ്യമായിരുന്ന 189 രൂപയുടെ ട്രൂലി അൺലിമിറ്റഡ് റീചാർജ് പ്ലാൻ ഇപ്പോൾ എയർടെൽ താങ്ക്സ് ആപ്പിൽ ലഭ്യമല്ല. ഇതോടെയാണ് 199 രൂപയുടെ പ്ലാൻ ട്രൂലി അൺലിമിറ്റഡ് വിഭാഗത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള (എൻട്രി-ലെവൽ) പ്ലാനായി മാറിയത്. കുറഞ്ഞ ഡാറ്റ മാത്രം ആവശ്യമുള്ള, എന്നാൽ പ്രധാനമായും വോയിസ് കോളുകൾക്കായി നെറ്റ്‌വർക്ക് ഉപയോഗിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് പഴയ 189 രൂപ പ്ലാനും ഇപ്പോഴത്തെ 199 രൂപ പ്ലാനും അവതരിപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *