Home » Blog » Kerala » ഹോസ്റ്റൽ മുറിയിൽ പതിനാറുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി
death

കല്ലേക്കാട്ടെ സ്കൂൾ ഹോസ്റ്റലിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒറ്റപ്പാലം വരോട് സ്വദേശിനി രുദ്ര രാജേഷ് ആണ് മരിച്ചത്. കല്ലേക്കാട് വ്യാസ വിദ്യാപീഠത്തിലെ ഹോസ്റ്റലിൽ ബുധനാഴ്ച രാത്രി ഒമ്പത് മഒമ്പതോടെയാണ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഹോസ്റ്റലിലെ മറ്റ് കുട്ടികളാണ് മൃതദേഹം ആദ്യം കണ്ടത്. പാലക്കാട് ടൗൺ നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹംപാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി