Home » Blog » kerala Max » സൗദി അരാംകോയുടെ എണ്ണശുദ്ധീകരണശാലയിൽ ഡ്രോൺ ആക്രമണം; റിഫൈനറി താത്കാലിക്കമായി അടച്ചു
10

റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ എണ്ണശുദ്ധീകരണ കേന്ദ്രത്തിനു നേരേ ഡ്രോൺ ആക്രമണം. സൗദി അരാംകോയുടെ റാസ് തനുര റിഫൈനറിക്ക് നേരേയാണ് ഡ്രോൺ ആക്രമണമുണ്ടായത്. ആക്രമണത്തെത്തുടർന്ന് റാസ് തനുര റിഫൈനറി താത്കാലിക്കമായി അടച്ചുപൂട്ടി. റാസ് തനുര റിഫൈനറിയിൽനിന്നുള്ള ദൃശ്യങ്ങളെന്ന പേരിൽ ചില വീഡിയോകൾ സാമൂഹികമാധ്യമമായ എക്‌സിലടക്കം പ്രചരിക്കുന്നുണ്ട്. എന്നാൽ, ഈ ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പാക്കാനായിട്ടില്ല.

അതിനിടെ, പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ക്രൂഡ് ഓയിൽ വില നാലുവർഷത്തെ ഏറ്റവും ഉയരത്തിലെത്തി. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സ്തംഭിച്ചതോടെയാണ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നത്. ഹോർമുസ് കടലിടുക്ക് ഇറാൻ ഔദ്യോഗികമായി അടച്ചിട്ടില്ലെങ്കിലും നിലവിലെ സുരക്ഷാ ആശങ്കകൾ കണക്കിലെടുത്ത് നിരവധി കപ്പലുകളാണ് ഇതുവഴിയുള്ള ചരക്കുനീക്കം നിർത്തിവെച്ചത്.