Home » Blog » Business » സ്വർണ്ണ വില വീണ്ടും കൂടി; ഉച്ചയോടെ വർധിച്ചത് ഗ്രാമിന് 1,600 രൂപ
8

സ്വർണ്ണത്തിന് വീണ്ടും വില കൂടി. ഇന്നലത്തെ വിലയായ 1,12,320ൽ നിന്നും 1,040 രൂപ താഴ്ന്ന് 1,11,280 രൂപയായാണ് ഇന്നത്തെ വിപണി ആരംഭിച്ചത്. എന്നാൽ, ഉച്ചയോടെ 1,600 രൂപ വർദ്ധിച്ച് പവന് 1,12,880 രൂപയായി. നിലവിൽ ​സംസ്ഥാനത്ത് ​ഗ്രാമിന് 14,110 രൂപയാണ് വില.

കേരളത്തിൽ പവന് ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി 10,000 രൂപയ്ക്കടുത്ത് ഇടിഞ്ഞിരുന്നു. എന്നാൽ, വൈകിട്ടും സന്ധ്യയ്ക്കുമായി 4,000 രൂപയിലേറെ കയറ്റവും ഉണ്ടായി. ഇന്നു രാവിലെ രാജ്യാന്തര വില 72 ഡോളർ ഇടിഞ്ഞ് 4,820 ഡോളറിലെത്തി.