സ്വർണവില വീണ്ടും ചരിത്ര റെക്കോർഡിലേക്ക് കുതിച്ചുയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 1,520 രൂപ വർധിച്ച് 97,360 രൂപയായി. ഗ്രാമിന് 190 രൂപ കൂടി 12,170 രൂപയാണ് ഇന്നത്തെ വില. രണ്ട് ദിവസമായി തുടർന്ന നേരിയ ഇടിവിന് ശേഷമാണ് സ്വർണവിലയിലെ ഈ കുതിച്ചുചാട്ടം.
ഇന്നലെ 95,840 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഒരാഴ്ച മുൻപ് ഒരു ലക്ഷം രൂപ കടക്കുമെന്ന് തോന്നിച്ച ഘട്ടത്തിൽ, ശനിയാഴ്ച ഒറ്റയടിക്ക് 1,400 രൂപ കുറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും വില ഒരു ലക്ഷം രൂപയ്ക്ക് അടുത്തേക്ക് എത്തുകയാണ്.
വില വർധനവിന്റെ കാരണം
അന്താരാഷ്ട്ര വിപണിയിലെ സ്വർണവിലയിലുണ്ടായ ചലനങ്ങളാണ് ഇന്ത്യൻ വിപണിയിലെ വർദ്ധനവിന് പ്രധാന കാരണം. ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളായ ഇന്ത്യയിൽ, ആഗോള വിപണിയിൽ ഉണ്ടാകുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി വിലയിൽ പ്രതിഫലിക്കും.
