സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള നിയമപരമായ പോരാട്ടത്തെയാണ് ഇന്ത്യ തീവ്രവാദമായി ചിത്രീകരിച്ചിരിക്കുന്നത്:പാക് സൈനിക മേധാവി

ഇസ്ലാമാബാദ്: ജമ്മു കശ്മീര്‍ വിഷയത്തില്‍ പ്രകോപന പ്രസംഗവുമായി പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീര്‍. ജമ്മു കശ്മീരില്‍ ഭീകരവാദമായി മുദ്രകുത്തുന്നത്, സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള നിയമപരമായ പോരാട്ടത്തെയാണെന്ന് അസിം മുനീര്‍ പറഞ്ഞു. പോരാട്ടത്തില്‍ കശ്മീരിലെ ജനങ്ങളുടെ ഒപ്പം പാകിസ്ഥാന്‍ നില്‍ക്കുമെന്നും അസിം മുനിര്‍ പറഞ്ഞു. ഭാവിയില്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാല്‍ ശക്തമായ മറുപടി നല്‍കുമെന്നും അസിം മുനീര്‍ പറഞ്ഞു.

‘അന്താരാഷ്ട്ര നിയമപ്രകാരം അംഗീകരിക്കപ്പെട്ട സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള നിയമപരമായ പോരാട്ടത്തെയാണ് ഇന്ത്യ തീവ്രവാദമായി ചിത്രീകരിച്ചിരിക്കുന്നത്. കശ്മീരിലെ ജനങ്ങളുടെ ആഗ്രഹത്തെ അടിച്ചമര്‍ത്താനും പരിഹാരത്തിന് പകരം സംഘര്‍ഷം അവസാനിപ്പിക്കാനും ശ്രമിക്കുന്നവര്‍ ഈ പോരാട്ടത്തെ കൂടുതല്‍ പ്രസക്തമാക്കുകയാണ്’- അസിം മുനീര്‍ അവകാശപ്പെട്ടു.

കശ്മീരിലെ ജനങ്ങളുടെ ആഗ്രഹപ്രകാരവും ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങള്‍ പ്രകാരവും കശ്മീര്‍ വിഷയത്തില്‍ ഒരൊറ്റ പ്രമേയം കൊണ്ടുവരണമെന്നാണ് പാകിസ്ഥാന്‍ ആവശ്യപ്പെടുന്നതെന്നും അസിം മുനീര്‍ പറഞ്ഞു. കശ്മീര്‍ പാകിസ്ഥാന്റെ കഴുത്തിലെ സിരയാണെന്നാണ് നേരത്തെ അസിം മുനീര്‍ വിശേഷിപ്പിച്ചിരുന്നത്. ഇതിനുപിന്നാലെയാണ് വീണ്ടും പ്രകോപന പ്രസംഗവുമായി രംഗത്തെത്തിയിരിക്കുന്നത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *