Home » Blog » kerala Max » ‘സ്ത്രീശാക്തീകരണത്തിൻറെ അടിത്തറ വിദ്യാഭ്യാസവും സ്വയംപര്യപ്തതയുമാണ്’ – മാലിദ്വീപ് കോൺസൽ ജനറൽ ആമിനത് ഷിഫാന
20

നാഷണൽ കോളേജിൽ അന്തർദേശിയ വനിതദിനത്തോടനുബന്ധിച്ച്  വിദ്യാർത്ഥി സൗഹൃദ സഹായ പദ്ധതിയായ  ലേണിംഗ് ഈസ് ലൈഫ് ’- ഇൻസൈറ്റ് ഓഫ് നാഷണലിന്റെ വിവിധ ലോകരാജ്യങ്ങളെ പരിചയപ്പെടുത്തുന്ന പദ്ധതിയുടെ ഉദ്ഘാടനം മാലിദ്വീപ് കോൺസൽ ജനറൽ ആമിനത് ഷിഫാന നിർവഹിച്ചു. യഥാർത്ഥ ശാക്തീകരണത്തിന് സാമ്പത്തിക സ്വാതന്ത്ര്യം അനിവാര്യമാണെന്നും പണത്തിൻറെ മൂല്യം തിരിച്ചറിഞ്ഞ് വ്യക്തമായ ലക്ഷ്യങ്ങളോടെ മുന്നോട്ട് പോകാൻ ഓരോരുത്തരും തയ്യാറാകണമെന്നും ഉദ്ഘാടന വേളയിൽ അവർ പറഞ്ഞു.

സാമ്പത്തിക മേഖലയിൽ സ്ത്രീകൾ വലിയൊരു പങ്ക് വഹിക്കുന്നതിനാൽ മാലിദ്വീപ് സ്ത്രീ ശാക്തീകരണത്തിൻറെ ആഗോള പ്രതീകമായി മാറിയെന്ന് അവിടുത്തെ സാംസ്കാരിക സവിശേഷതകൾ വിശദീകരിച്ചുകൊണ്ട് ആമിനത് ഷിഫാന പറഞ്ഞു. പ്രകൃതിയുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുമ്പോൾ ജീവിതം കൂടുതൽ മനോഹരമാകുമെന്നും, ജീവിതത്തോടുള്ള പോസിറ്റീവ് മനോഭാവമാണ് വിജയത്തിൻറെ അടിസ്ഥാനമെന്നും അവർ കൂട്ടിച്ചേർത്തു.

കോളേജ് പ്രിൻസിപ്പൽ ഡോ. എസ്. എ. ഷാജഹാൻ അധ്യക്ഷനായിരുന്ന ചടങ്ങിൽ വിമെൻസ് ക്ലബ് കോ-ഓർഡിനേറ്റർ ധാരിറാം .റ്റി.ആർ, വൈസ് ചെയര്പെഴ്സൺ ആദിത്യ നിവിൻ, ജസ്റ്റിൻ ഡാനിയേൽ, ഫാജിസ ബീവി, ഡോ. ദീപ്‌തി നായർ. എച്.വി, മീനു ഗോപാൽ. ആർ,  ഭവ്യ.വി. ബി എന്നിവർ സംസാരിച്ചു.