Home » Blog » Kerala » സെയ്ൻ്റ തോമസ് ഓർത്തഡോക്സ് വലിയപള്ളിയുടെ തന്നാണ്ടത്തെ പെരുന്നാൾ ഡിസംബർ 22 വരെ
FB_IMG_1765293303085

ഓമല്ലൂർ ദേശത്ത് നൂറ്റാണ്ടുകളുടെ ചരിത്രപാരമ്പര്യമുള്ള അതിപുരാതനമായ സെയ്ൻ്റ തോമസ് ഓർത്തഡോക്സ് വലിയപള്ളിയുടെ തന്നാണ്ടത്തെ പെരുന്നാൾ 2025 ഡിസംബർ 7 മുതൽ 22 വരെ ഭക്തിപുരസ്സരം കൊണ്ടാടുവാൻ ദൈവത്തിൽ ശരണപ്പെടുന്നു.മലങ്കര സഭയുടെ വലിയ മെത്രാപ്പോലീത്ത അഭി. കുര്യാക്കോസ് മാർ ക്ലിമ്മീസ്, കോട്ടയം ഭദ്രാസനാധിപൻ അഭി. ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് എന്നീ പിതാക്കന്മാരുടെ കാർമ്മികത്വത്തിലും അഭി. കോർ എപ്പിസ്കോപ്പാമാർ, വൈദിക ശ്രേഷ്‌ഠർ എന്നിവരുടെ സഹകാർമ്മികത്വത്തിലും ശുശ്രൂഷകൾ നടത്തപ്പെടുന്നു.

“എന്റെ കർത്താവും എൻ്റെ ദൈവവുമേ” എന്ന് ഉദ്ഘോഷിച്ച് ഉയിർത്തെഴുന്നേറ്റ ക്രിസ്‌തുവിനെ സാക്ഷികരിച്ച പരി. മാർത്തോമാശ്ലീഹായുടെ നാമത്തിൽ ഉളള ഈ ദൈവാലയം മലങ്കര സഭയുടെ ഏതു പ്രതിസന്ധി ഘട്ടങ്ങളിലും സഭയോടൊപ്പം ശക്തമായി നിലകൊണ്ട് നാനാ ജാതിമതസ്ഥരുടെ അഭയ കേന്ദ്രമായി പ്രശോഭിക്കുന്നു.

മലങ്കര സഭയുടെ പ്രഖ്യാപിത പരിശുദ്ധൻ്‌മാരായ പരുമല തിരുമേനി, വട്ടശ്ശേരിൽ തിരുമേനി എന്നീ പിതാ ക്കൻമാരുടെ പാദസ്‌പർശനത്താലും ശുശ്രൂഷയാലും അനുഗ്രഹിക്കപ്പെട്ട ഈ ദൈവാലയത്തിന്റെ പെരുന്നാൾ ശുശ്രൂഷകളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.