സൂപ്പർന്യൂമററി തസ്തികയിൽ സേവനമനുഷ്ഠിക്കുന്നതിനിടെ മരണമടയുന്ന സർക്കാർ ജീവനക്കാരുടെ ആശ്രിതർക്കും സമാശ്വാസ തൊഴിൽദാന പദ്ധതിയുടെ ആനുകൂല്യം അനുവദിച്ചു സർക്കാർ ഉത്തരവിറക്കി. ഇനി മുതൽ സ്ഥിരം തസ്തികയിലെ ജീവനക്കാരുടെ ആശ്രിതർക്ക് ഉള്ളതുപോലെ സൂപ്പർന്യൂമററി തസ്തികയിലുള്ളവരുടെ ആശ്രിതർക്കും നിയമനത്തിന് അർഹത ലഭിക്കും.
