കൊച്ചി: മെയ് മാസം നടക്കേണ്ട ചാറ്റേർഡ് അക്കൗണ്ടന്റ് പരീക്ഷകൾ മാറ്റിവെച്ചെന്ന പ്രചാരണം വസ്തുത വിരുദ്ധമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാറ്റേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ, ചാറ്റേർഡ് അക്കൗണ്ടന്റ് പരീക്ഷകൾ മറ്റു പ്രൊഫഷണൽ പരീക്ഷകളോടൊപ്പം നടത്തുമെന്ന തെറ്റായ വിവരം വ്യാപകമായി പ്രചരിച്ചതിനെതുടർന്നാണ് ഐസിഎഐ വാർത്താക്കുറിപ്പ് പുറത്തിറക്കിയത്. രാജ്യത്ത് ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് സി എ എക്സാമിനായി ഒരുങ്ങുന്നത്. വിദ്യാർത്ഥികളെ ആശയക്കുഴപ്പത്തിലാക്കുന്ന വ്യാജ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും രക്ഷിതാക്കളും വിദ്യാർത്ഥികളും ഇത്തരം പ്രചാരണങ്ങളിൽ വഞ്ചിതരാകരുതെന്നും ഐസിഎഐ അറിയിച്ചു.
ചാറ്റേർഡ് അക്കൗണ്ടന്റ് പരീക്ഷകൾ മറ്റു പരീക്ഷകളോടൊപ്പം നടത്തുമെന്നും ഇതിനായി പ്രത്യേക വകുപ്പ് രൂപീകരിച്ചെന്നുമാണ് പ്രചാരണം. ചാറ്റേർഡ് അക്കൗണ്ടന്റ് പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം മെയ് മാസം നടക്കുമെന്ന് ഐസിഎഐ അറിയിച്ചു.
